സൗബിനും ഹരിഷ് കണാരനും കള്ളന്മാർ, ദിലീഷ് പോത്തൻ പൊലീസ് ഉദ്യോഗസ്ഥനുമാകുന്നു.

0
136

അഭിനയത്തിന്റെ വേറിട്ട തലങ്ങളിലൂടെ തരംഗങ്ങളായ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു. കെ.ജയൻ സംവിധാനം ചെയ്യുന്ന കള്ളൻ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ഇന്ന് ആരംഭിച്ചു . റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നു. നഗരത്തിലെ രണ്ടു കള്ളന്മാരുടേയും ഒരു പൊലിസ് ഉദ്യോഗസ്ഥന്റേയും കഥ, തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ. കള്ളന്മാരായി സൗബിനും ഹരിഷ് കണാരനും എത്തുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥനാകുന്നത് ദിലീഷ് പോത്തനാണ്.

സുരഭി ലഷ്മി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. .വിജയരാഘവൻ, അലൻസിയർ, സന്തോഷ് കിഴാറ്റൂർ,ശ്രീജിത്ത്‌ രവി ,വിനോദ് കോവൂർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സജീർ ബാബയാണ്.ലിയോ ടോമാണ് സംഗീതം, അരുൺ ചാലിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് റിസാൽ ജെനിയും, കലാസംവിധാനം ആഷിക്ക് – മേക്കപ്പ് അമൽ. കോസ്റ്റ്യം -ഡിസൈൻ.- സുനിൽ റഹ്മാൻ നിർമ്മാണ നിർവ്വഹണം ബാദുഷ.

LEAVE A REPLY

Please enter your comment!
Please enter your name here