പരസ്പര സമ്മതത്തോടെ പിരിഞ്ഞവരാണ് ഞങ്ങള്‍; അവരെ വെറുതെ വിടുക

0
7

‘മറിമായം’ എന്ന ജനപ്രിയ പരമ്ബരയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താര ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ശ്രീകുമാറും സ്‌നേഹയും വിവാഹിതരാകുന്ന വാര്‍ത്ത വന്നതോടെ താരങ്ങള്‍ക്ക് ആശംസയറിയിച്ചും ഭാവുകങ്ങള്‍ നേര്‍ന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ സ്‌നേഹയുടെയും മുന്‍ഭര്‍ത്താവിന്റെയും വിവാഹഫോട്ടോ വെച്ച്‌ വിദ്വേഷ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയിരുന്നു.

വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഔദ്യോഗിഗമായി അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ പങ്കുവച്ചവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയും സ്‌നേഹക്ക് ആശംസകളും നല്‍കിരംഗത്ത് എത്തിയിരിക്കുകയാണ് സ്നേഹയുടെ ആദ്യ ഭര്‍ത്താവ് ദില്‍ജിത് എംദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദില്‍ജിത്ത് ആശംസകള്‍ നേര്‍ന്നത്. പഴയ വിവാഹഫോട്ടോകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ വേദനിപ്പിക്കുന്നുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

ദില്‍ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍ വിവാഹ മോചിതരാവുന്നത്, ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അതു വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാകുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും, അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്കു ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here