തങ്ങൾ കൂടത്തായി ആദ്യമേ അനൗൺസ് ചെയ്തു എന്ന് ഡിനി; മോഹൻലാലിന്റേത് വന്നത് പിന്നീട്

0
342

കേരളം ഇപ്പോൾ ഒറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു കേസ് ആണ് കൂടത്തായിയിലെ കൊലപാതകങ്ങൾ. ജോളി എന്ന യുവതി തന്റെ കുടുംബത്തിൽ തന്നെയുള്ള 6 പേരെ സൈനേഡ് കൊടുത്ത് വധിച്ചതാണ് ഈ കേസിനു വഴി വച്ചത്.


ഈ സംഭവം പുറംലോകം അറിഞ്ഞത് മുതൽ ഒരു ത്രില്ലർ സിനിമ കാണുന്ന ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ സംഭവത്തെ കണ്ടുനിന്നത്. ഇന്ന് രാവിലെ ഇതിനെ കുറിച്ച് മറ്റൊരു വാർത്ത വന്നിരുന്നു. കൂടത്തായിയിലെ കൊലപാതക കേസിനെ ആസ്പദമാക്കി മോഹൻലാൽ നായകനാകുന്ന ഒരു ത്രില്ലർ സിനിമ ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്യുന്നുണ്ട് എന്നായിരുന്നു ആ വാർത്ത. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ സിനിമ സീരിയൽ താരമായ ഡിനി ഈ വാർത്ത കണ്ട് പ്രതികരിച്ചിരിക്കുകയാണ്. ഡിനിയെ നായികയാക്കിക്കൊണ്ട് ഇന്നലെ തന്നെ കൂടത്തായി എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു എന്നും, അതിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തതായും ഡിനി പറയുന്നു.

ഡിനിയുടെ പോസ്റ്റിന്റെ പൂർണ രൂപം;
“കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി .
ഇനിയിപ്പോ എന്ത് 😌”

കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി . ഇനിയിപ്പോ എന്ത് 😌

Gepostet von Dini Daniel am Dienstag, 8. Oktober 2019

LEAVE A REPLY

Please enter your comment!
Please enter your name here