വികാലങ്കനായ ജയേഷ് 7000KM ഡ്രൈവ് ചെയ്തു ടാറ്റ നെക്‌സോണിൽ ഭൂട്ടാനിലേക്ക് ! വായിച്ചിട്ട് ഷെയർ ചെയ്യൂ

0
150

സ്വന്തം ജീവിതം കൊണ്ട് അത്ഭുതങ്ങൾ തീർക്കാൻ ചുരുക്കം ചിലർക്കെ സാദിക്കാറുള്ളൂ അതിൽ ഒരാൾ ആണ് ജയേഷ്, ഒരു കാസർഗോഡ് കാരൻ ആണ് ചെറുപ്പത്തിൽ 6 മാസം പ്രായമായിരുന്നപ്പോൾ പോളിയോ കാരണം കാലുകളുടെ സ്വാധീനം നഷ്ടപെട്ടു. ജയേഷ് ഇപ്പോൾ ഒരു കാർ ഭ്രാന്തൻ ആണ്. കാർ ഓടിച്ചു ഭൂട്ടാനിലേക്ക് പോകാൻ ഒരുങ്ങുകയാണ് ജയേഷ് ഇപ്പോൾ. ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും കാലിനു സ്വാധീനം ഇല്ലാതെ എങ്ങനെ കാർ ഓടിക്കും എന്നു ?

ജയേഷിന് 18 വയസായപ്പോൾ മുതൽ ആണ് ജയേഷ് വണ്ടി ഓടിച്ചു തുടങ്ങിയത്. ആദ്യം ഇദ്ദേഹത്തിന് ഒരു സ്കൂട്ടർ ആണ് ഉണ്ടായിരുന്നത്. ആ സ്കൂട്ടർ ഓടിച്ചു പഠിക്കാൻ നന്നേ ബുദ്ധിമുട്ടി ഇദ്ദേഹം. അദ്ദേഹം കാലിനു സ്വാധീനം ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ സ്റ്റൈലിൽ വണ്ടി ഓടിക്കാൻ തീരുമാനിച്ചു പക്ഷെ അധികാരികൾ ഇതിനു സമ്മതിച്ചില്ല. പല തവണ പുതിയ ഡ്രൈവിംഗ് രീതി അതികാരികളെ കാണിച്ചു അനുമതി മേടിക്കാൻ സ്രെമിച്ചു എങ്കിലും അവർ അതിനു സമ്മതിച്ചില്ല. പക്ഷെ ഇവിടെയും ഇദ്ദേഹം തൊട്ടുകൊടുത്തില്ല. അദ്ദേഹം ഒരു മാരുതി സുസുക്കി ആൾട്ടോ കാർ മേടിച്ചു അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കാര് ഓടിച്ചു തുടങ്ങി.

ഇതിനു ശേഷം ആണ് ജയേഷ് ഇപ്പോൾ ഒരു പുതുയ ടാറ്റ നെക്‌സോണ് മേടിച്ചിരിക്കുകയാണ്. ഈ കാറിന് കൂടുതൽ ശേഷിയും സേഫ്റ്റിയും ഉണ്ട് ഇതു മനസിലാക്കിയാണ് ഈ കാര് തിരഞ്ഞെടുത്തത്. എന്റെ ജീവിതത്തിൽ ഇനിയും അനാവശ്യ റിസ്ക് എടുക്കാൻ എനിക്ക് താൽപര്യമില്ല അതുകൊണ്ടാണ് ടാറ്റായുടെ നെക്‌സോണ് തിരഞ്ഞെടുത്തത്. എനിക് ദിവസത്തിൽ 10 മണിക്കൂർ ഡ്രൈവ് ചെയ്തു ഒരു ദൂരയാത്ര പോകണം അതിലൂടെ ഞാൻ ഓടിക്കുന്നത് ഒരു സെയ്ഫ് കാർ ആണെന്ന് ഉറപ്പുവരുത്തുകയും വേണം എന്നാണ് ഇദ്ദേഹം പറയുന്നത്.

ജയേഷ് ഒരു മെക്കാനിക്കൽ എന്ജിനീർ ഒന്നുമല്ല ഇത്രയും മാറ്റങ്ങൾ കാറിൽ വരുത്താൻ. ഇദ്ദേഹത്തിന്റെ പുതിയ കാറിൽ കുറച്ചധികം മാറ്റങ്ങൾ വരുത്തിയാണ് ഇദ്ദേഹം ഓടിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കി ആണ് ഇത്തവണ മാറ്റങ്ങൾ വരുത്തിയത്. 10 മണിക്കൂർ തുടർച്ചയായി ഈ സജ്ജീകരണങ്ങൾ വാഴി ഇദ്ദേഹത്തിന് കാര് ഓടിക്കാം. ഈ മാറ്റങ്ങൾ വരുത്തി അധികൃതരെ കാണിച്ചു വേണ്ട നിയമപരമായ അനുവാദങ്ങൾ മേടിച്ചാണ് ഇദ്ദേഹം മാറ്റങ്ങൾ വരുത്തിയത്. മറ്റൊരാളുടെ സഹായം ഇല്ലാതെ തന്നെ എന്റെ കാറിന്റെ എല്ലാകാര്യങ്ങളും എനിക് തന്നെ ഇപ്പോൾ നിയന്ത്രിക്കാൻ സാധിക്കും എന്നാണ് ജയേഷ് പറയുന്നത്.

ഇദ്ദേഹത്തിന് ഇപ്പൊൾ വികാലങ്കർക്ക് വേണ്ടി വണ്ടികളിൽ മാറ്റം വരുത്താൻ ഉള്ള ഒരു ടീം തന്നെ ഉണ്ട്. ARAI എന്ന സംഘടനയുടെ പ്രത്യേക അനുമതി നേടിയിട്ടുണ്ട് ജയേഷ്.

ഇദ്ദേഹം ഇപ്പോൾ കാസർഗോഡ് നിന്നു ഭൂട്ടാനിലേക്ക് കാർ ഓടിച്ചു പോകാൻ ഒരുങ്ങുകയാണ്. ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നത് ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് ലോകം ചെറുതല്ല നമുക്കും പലതും നേടാൻ ഉണ്ട് എന്ന് കാണിച്ച് കൊടുക്കാൻ ആണ്. വികാലങ്കർക്കും മറ്റുള്ളവരെ പോലെ എല്ലാം നേടാൻ സാധിക്കും എന്ന് ജയേഷിന്റെ ജീവിതം കൊണ്ട് തന്നെ അദ്ദേഹത്തിന് തെളിയിക്കണം എന്നതാണ് ജയേഷിന്റെ ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here