സൂപ്പർസ്റ്റാറായി പ്രിത്വിരാജ്; ഡ്രൈവിംഗ് ലൈസൻസ് ടീസർ എത്തി

0
5

പ്രിത്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ(ജൂനിയർ ലാൽ) സംവിധാനം നിർവഹിക്കുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ടീസർ എത്തി. ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാറിന്റെ വേഷത്തിലാണ് പ്രിത്വിരാജ് എത്തുന്നത്. ഒരു ആർടിഓ ഉദ്യോഗസ്ഥനായാണ് സുരാജ് എത്തുന്നത്. മാജിക്‌ ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പ്രിത്വിരാജ് പ്രൊഡിക്ഷൻസിന്റെ ബാനറിൽ പ്രിത്വിരാജും ചേർന്നാണ് ഡ്രൈവിങ് ലൈസൻസ് നിർമ്മിക്കുന്നത്. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം ഡിസംബർ അവസാന വാരം അല്ലെങ്കിൽ ജനുവരി ആദ്യം തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here