ജയസൂര്യയുടെ മകന്റെ വെബ്‌സീരീസിന് വേണ്ടി ദുൽഖർ പാടിയ ഗാനം എത്തി

0
23

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ഉള്ള താല്പര്യം മൂലം ഷോർട് ഫിലിംസ് ഒക്കെ ചെയ്ത് തുടങ്ങിയതാണ് നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ. ജയസൂര്യയുടെ മകൻ ഇതിന് മുൻപ് മൂന്ന് ഷോർട് ഫിലിംസ് ചെയ്തിട്ടുണ്ട്. മൂന്നും ഒരുപാട് പ്രേക്ഷക പ്രശംസ നേടിയുട്ടുള്ളവയാണ്.


കഴിഞ്ഞ മാസം ആണ് അദ്വൈത് തന്റെ പുതിയ പ്രൊജക്റ്റ്‌ അനൗൺസ് ചെയ്തത്. അത് ഒരു വെബ്‌സീരീസ് ആയിരുന്നു. ‘എ സർബത്ത് കട’ എന്നായിരുന്നു വെബ്‌സീരീസിന്റെ പേര്. ഇപ്പോഴിതാ ആ വെബ്‌സീരീസിൽ നിന്നുള്ള ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ പാട്ടിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ യുവതാരമായ ദുൽഖർ സൽമാനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here