എടക്കാട് ബറ്റാലിയൻ 06ന്റെ മൂന്നാം ടീസർ എത്തി

0
11

കൽക്കിക്ക് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ മൂന്നാം ടീസർ എത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഈ ചിത്രത്തിന്റെ മറ്റു രണ്ട് ടീസറുകൾ റിലീസ് ചെയ്തിരുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ബാലചന്ദ്രൻ.


ടോവിനോ നായകനായ തീവണ്ടിയിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത മേനോൻ ആണ് എടക്കാട് ബറ്റാലിയനിലെയും നായിക. തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് ഈ ചിത്രത്തിന്റെയും സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ നീ ഹിമമഴയായ് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. എടക്കാട് ബറ്റാലിയൻ 06 ഒക്ടോബർ 18ന് തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here