എടക്കാട് ബറ്റാലിയൻ 06ന്റെ രണ്ടാം ടീസർ എത്തി; ഒപ്പം റിലീസ് ഡേറ്റും

0
8

യുവതാരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രമായ എടക്കാട് ബറ്റാലിയൻ 06ന്റെ രണ്ടാം ടീസർ എത്തി. ടോവിനോ തോമസും സംയുക്ത മേനോനും ആണ് എടക്കാട് ബറ്റാലിയൻ 06ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റൂബി ഫിലിംസിന്റെയും കാർണിവൽ പിക്ചർസിന്റെയും ബാനറിൽ ഡോക്ടർ ശ്രീകാന്ത് ഭാസിയും തോമസ് ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തീവണ്ടിക്ക് ശേഷം കൈലാസ് മേനോൻ ഒരു ടോവിനോ സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് എടക്കാട് ബറ്റാലിയനിലൂടെ. പ്രശസ്ത തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ ആണ് എടക്കാട് ബറ്റാലിയന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഒരു പട്ടാളക്കാരനെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ഈ രണ്ടാം ടീസറിനോടൊപ്പം എടക്കാട് ബറ്റാലിയൻ 06ന്റെ ടീം ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 18ന് ചിത്രം തീയറ്ററുകളിൽ എത്തും. ചിത്രത്തിലെ ‘നീ ഹിമ മഴയായ്’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ്‌ ചാർട്ടിൽ തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here