ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും !

0
146

മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക് .

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു . 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ ,അപ്പാനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് . ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here