സത്യൻ അന്തിക്കാടിന്റെ മക്കളുടെ സിനിമയിൽ ഫഹദ് ഫാസിലും ദുൽഖർ സൽമാനും നായകന്മാർ

0
45

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക്. അതിനുത്തമ ഉദാഹരണമാണ് തീയറ്ററുകളെ പൂരപ്പറമ്പാക്കിയ ഞാൻ പ്രകാശന്റെ വിജയം. ഫഹദ് ഫാസിൽ നായകനായ ആ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.


ഇപ്പോഴിതാ അദ്ദേഹത്തിന്റെ മക്കളും സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ്. അനൂപ് സത്യൻ ആണ് ആദ്യം തുടക്കം കുറിച്ചിരിക്കുന്നത്. പേരിടാത്ത ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനും സുരേഷ് ഗോപിയും ചേർന്നാണ്. സുരേഷ് ഗോപിയുടെ തിരിച്ചു വരവായുള്ള ചിത്രം കൂടിയാണിത്. സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയിരുന്നു അനൂപ് സത്യൻ അന്തിക്കാട്.
ഇരട്ടകളിൽ ഒരാളായ അഖിൽ, സത്യൻ അന്തിക്കാടിന്റെ തന്നെ അസിസ്റ്റന്റ് ആയിരുന്നു. ഫഹദ് ഫാസിലിനെ വച്ചാണ് അഖിൽ തന്റെ ആദ്യ സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here