വിമാനം പറത്തുവാനുള്ള യോഗ്യത നേടിയ ആദ്യ ആദിവാസി വനിതയായി അനുപ്രിയ ! ഇവൾ നാടിന് അഭിമാനം !

0
204

വിമാനം പറത്തുവാനുള്ള യോഗ്യത നേടിയ ആദ്യ ആദിവാസി വനിതയായി അനുപ്രിയ. ഈ മാസം അവസാനത്തോടെയാണ് ഇൻഡിഗോ എയർലൈൻസിൽ 27 കാരിയായ അനുപ്രിയ ജോയിൻ ചെയ്യുക.

പൈലറ്റാകാനുള്ള ആഗ്രഹ സാഫല്യത്തിനായി അനുപ്രിയ തട്ടിക്കളഞ്ഞത് ഇന്നത്തെ പല യുവാക്കളുടെയും സ്വപനമായ എൻജിനീയറിംഗ് ആണ്. സ്വന്തം നാടായ മാൽക്കൻഗിരിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുപ്രിയക്ക് എൻജിനിയറിംഗ് പഠനകാലത്താണ് പൈലറ്റാകാനുള്ള ആഗ്രഹം കൂടിക്കയറിയത്.

പയലേറ്റ് ലൈസൻസ് നേടിയ അനുപ്രിയ

2012ൽ എൻജിനിയറിംഗ് വിട്ട് സർക്കാർ ഏവിയേഷൻ ട്രെയ്നിംഗ് സെന്ററിൽ ജോയിൻ ചെയ്തു. എഡ്യൂക്കേഷണൽ ലോണിന്റെയും ഒരു ബന്ധുവിന്റെ സഹായത്തിന്റെയും പുറത്ത് ഏഴാം വർഷം അനുപ്രിയ അത് സാധിച്ചെടുത്തു. അനുപ്രിയയുടെ പിതാവ് ഒരു പോലീസ് കോൺസ്റ്റബിൾ ആണ്. തന്റെ മകൾ എല്ലാവർക്കും ഒരു പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു എന്ന് പിതാവ് മിരിനിയാസ് ലർക്ക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here