മെഗാ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ പിഷാരടിയുടെ സമ്മാനം “ഗാനഗന്ധർവൻ” ട്രയ്ലർ !

0
142

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ഏവരും ആഘോഷിക്കുകയാണ് ഇന്ന്. മലയാളം കണ്ട മഹാനടന്മാരിൽ ഒരാളായ മമ്മൂട്ടിയുടെ 68 ആം പിറന്നാൾ നാളെ മലയാളകര ആഘോഷമാക്കുകയാണ്.

നിരവധി ഫാൻസ് പ്രവർത്തകർ പല പല ആഘോഷ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ചില ആരാധകർ ട്രിബിയോട്ട് വീഡിയോകളും ചിലർ ട്രോൾ വീഡിയോകളും ഇറക്കുന്നു ചിലർ അതതു ഫാൻസ് യൂണിറ്റുകളുടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. എന്നാൽ താരങ്ങളും ഇപ്പോൾ മെഗാ സ്റ്റാറ്റിന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

എന്നാൽ സംവിധായകനും നടനുമായ രമേഷ്‌ പിഷാരടി വ്യത്യസ്തമായി ആണ് അമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ചത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഇപ്പോൾ രമേഷ്‌ പിഷാരടി സംവീധായകൻ ആകുന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രയ്ലർ മമ്മൂട്ടിക്കയ്ക്കും ആരാധകർക്കുമായി രാത്രി 12 മണിക്ക് തന്നെ റിലീസ് ചെയ്യുകയുണ്ടായി. വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ഈ ട്രയ്ലറിന് ലഭിക്കുന്നത്. ചിത്രത്തിൽ ഗായകനായി ആണ് മമ്മൂക്ക വേഷമിടുന്നത്.

വളരെ അധികം അഭിനയ പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കും മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവൻ എന്ന ചിത്രം. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ രമേശ് പിഷാരടി പങ്കുവെച്ച വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here