കുടുംബ പ്രേക്ഷകരുടെ മനം കവർന്ന് മമ്മൂട്ടിയുടെ ഗാനഗന്ധർവൻ ! റിവ്യൂ വായിക്കാം

0
51

ജയറാമേട്ടനെയും കുഞ്ചാക്കോ ബോബനെയും നായകനാക്കി ആദ്യമായി സംവിധാനം നിർവഹിച്ച പഞ്ചവർണതത്ത സൂപ്പർഹിറ്റ് ആക്കിയ സംവിധായകനാണ് രമേഷ് പിഷാരഡി. അതുകൊണ്ട് തന്നെ തമാശക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാതെയാണ് ഗാനഗന്ധർവന് ടിക്കറ്റ് എടുത്തത്. ആന്റോ ജോസഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസഫും, ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മിയും, ശങ്കർരാജും, രമേഷ് പിഷാരഡി എന്റർടൈൻമെൻസിന്റെ ബാനറിൽ രമേഷ് പിഷാരഡിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നപ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരഡിയും ഹരി പി നായരും ചേർന്നാണ്. റഫീഖ് അഹമ്മദിന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്.


ചിത്രത്തിലേക്ക് വരുമ്പോൾ, കലാസദൻ ഉല്ലാസ് എന്ന ഒരു ഗാനമേള ട്രൂപ്പ് ഗായകന്റെ കഥയാണ് പറയുന്നത്. ഒരിക്കലും ഇതൊരു മ്യൂസിക്കൽ സ്റ്റോറി ഒന്നുമല്ല. ഉല്ലാസിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു പ്രശ്നവും അതിനെ അയാൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതുമാണ് ഗാനഗന്ധർവൻ്റെ പ്രധാന പ്രമേയം.
കലാസദൻ ഉല്ലാസ് ആയി വേഷമിട്ടത് മമ്മൂക്കയാണ്. മമ്മൂക്കയെ സംബന്ധിച്ച് ഒരു പൂപറിക്കുന്ന ലാഘവത്തോടെ ചെയ്യാൻ പറ്റിയ ഒരു റോളാണ് ഉല്ലാസിന്റേത്. അത് വളരെ ഭംഗിയാക്കി മമ്മൂക്ക ചെയ്തിട്ടുണ്ട്. സുരേഷ് കൃഷ്ണയും ദേവനും കിടു ആയിരുന്നു. നായികമാരും മറ്റ് അഭിനേതാക്കളും തങ്ങളുടെ റോൾ പരമാവധി നന്നാക്കിയിട്ടുണ്ട്. തമാശകൾ എല്ലാം തന്നെ വർക്കൗട്ട് ആയിട്ടുണ്ട്. അത് തന്നെയാണ് ഗാനഗന്ധർവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പിന്നെ സെന്റിമെൻസ് സീനിൽ മമ്മൂക്ക എങ്ങനെ ആവും എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. മൊത്തത്തിൽ ഫാമിലി ആയി പോയാൽ ചിരിച്ചുകൊണ്ട് കണ്ട് തീർക്കാവുന്ന ഒരു സിനിമയാണ് ഗാനഗന്ധർവൻ.

LEAVE A REPLY

Please enter your comment!
Please enter your name here