“പുരുഷു എന്നെ അനുഗ്രഹിക്കണം” പ്രിയപ്പെട്ട വളർത്തു നായയുടെ അനുഗ്രഹം വാങ്ങി ഗോപി സുന്ദർ !!!

0
151

തന്റെ പ്രിയപ്പെട്ട വളർത്തു നായ “പുരുഷുവിന്റെ” അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് ഗോപി സുന്ദർ പുറത്തിറക്കിക്കിയ പ്രോമോ വീഡിയോ ശ്രദ്ധ നേടുന്നു . വീഡിയോ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടാണ് ഇത് ഇന്റർനെറ്റ്‌ ലോകം കീഴടക്കിയിരിക്കുന്നത്. ഗോപി സുന്ദർ ലൈവ്
ഒൻസമ്പിൾ എന്ന ഈ സംരംഭം സംഗീത ലോകത്തേക്കുള്ള അദേഹത്തിന്റെ ഏറ്റവും പുതിയ കാൽവെയ്പ്പാണ്.

ബാൻഡ് ബിഗ് ജി യിൽ നിന്ന് ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ വ്യത്യസ്ഥമാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് എല്ലാവർക്കും പ്രാപ്യമായത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. തന്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോപി സുന്ദർ അദ്ദേഹം ഒൻസമ്പിൾ രൂപപ്പെടുത്തിയിരിക്കുന്നത്.

ഗോപി സുന്ദർ മ്യൂസിക് കമ്പനിയുടെ തന്നെ ബാൻഡ് ബിഗ് ജി ബിഗ് ബഡ്ജറ്റ് പ്രൊഫൈലുകൾ കൈകാര്യം ചെയുമ്പോൾ എല്ലാ ഇവന്റ് മാനേജ്മെന്റ് കമ്പനി കൾക്കും സമീപിക്കാൻ പറ്റുംവിധമാണ് ഗോപി സുന്ദർ ഒൻസമ്പിൾ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ഗായകർ മാധവ് നായർ, കാവ്യാ അജിത്, നിത്യ മാമൻ എന്നിവർക്കൊപ്പം പിന്നണി ഗാന രംഗത്തെ സെൻസേഷനായ christakala എന്നിവരാണ് ബാൻഡ് ലെ പ്രധാന ഗായകർ. ഷിയാൻ ഷാജി ലീഡ് ഗിറ്റാർ, ജാക്ക്സൺ ജേക്കബ് ബേസ്, സച്ചിൻ സാം കീബോർഡ്, മിഥുൻ പോൾ ഡ്രമ്മർ, എന്നിവരാണ് മറ്റു പ്രഗത്ഭർ. ഇവർക്കൊപ്പം പുതിയ മുഖങ്ങളെയും ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ അവതരിപ്പിക്കും.

മുഹമ്മദ്‌ മഖ്‌ബൂൽ മൻസൂർ പോലെ ഉള്ള ബഹുമുഖ പ്രതിഭകൾ ബാൻഡുമായി സഹകരിക്കും എന്ന് ഗോപി സുന്ദർ അറിയിച്ചു.

സ്റ്റേജുകളിൽ ആവേശതിരകൾ ഉയർത്താൻ അത്ഭുതം സൃഷ്ടിക്കാൻ ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ തയ്യാറായി കഴിഞ്ഞു. ബുക്കിങ്ങിനായി +91 80753 22635 / gopisundarlive@gmail.com സമീപിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here