ATM പിൻവലിക്കലുകൾക്ക് OTP വേരിഫിക്കേഷൻനിർബന്ധം ആക്കാൻ ഒരുങ്ങി ഗവർണമെന്റ്

0
319

ഉടൻതന്നെ നിർബന്ധമായും ATM പിൻ വലിക്കലുകൾക്ക് OTP വെരിഫിക്കേഷൻ നിബന്ധമാകും. ഒരോ തവണ ATM ൽ പോകുമ്പോഴും മൊബൈൽ ഫോൺ കയ്യിൽ കരുതേണ്ടിവരും. ഒരോ തവണ പണം പിന് വലിക്കുമ്പോഴും ബാങ്ക് നിങ്ങള്ക്ക് ഒരു OTP അയച്ചു തരും അതുകൂടി അടിച്ചു കൊടുത്താലേ ഇനി ATM ൽ നിന്നു പണം ലഭ്യമാകുകയുള്ളൂ.

ATM തട്ടിപ്പുകൾക്ക് ഒരു മൂക്കുകയർ ഇടുക എന്ന ലക്ഷ്യത്തോട് കൂടിയായിരിക്കും ഈ രീതി നടപ്പിലാക്കുക. കാനര ബാങ്ക് ഇപ്പോൾ തന്നെ OTP വെരിഫിക്കേഷന് ഉപയോഗിച്ചുള്ള ATM പിൻവലിക്കലുകൾക്ക് നടപടി സ്വീകരിച്ചു തുടങ്ങി. ആദ്യ ഘട്ടത്തിൽ 10,000 നു മുകളിൽ ഉള്ള പണം എടുക്കലുകൾക്ക് ആയിരിക്കും OTP നിർബന്ധമാകുക.

കാനര ബാങ്ക് ഇപ്പോൾ തന്നെ തട്ടിപ്പ് നടത്തുന്ന ആളുകൾക്ക് തടയിടുവാനായി ഈ ഫെസിലിറ്റി നിലവിൽ കൊണ്ടുവന്നു കഴിഞ്ഞു. മുകളിൽ പറഞ്ഞ സംഖ്യ പിൻവലിക്കണം എങ്കിൽ OTP വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് കാനര ബാങ്ക്.

SBI യുടെ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് നായരും ഈ ഫെസിലിറ്റി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്. ഗവർണമെന്റ്ന്റെ ഉടമസ്ഥതയിൽ ഉള്ള SBI യും ഈ ഫെസിലിറ്റി ക്കുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരുവിധത്തിലും ഉള്ള തട്ടിപ്പുകൾ ഉണ്ടാവാതിരിക്കാൻ ആണ് ഈ നടപടി എന്നാണ് SBI പറയുന്നത്.

കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ സ്റ്റേമെന്റ് പുറത്തിറക്കിയിരുന്നു. അതിൽ പറയുന്നത് ATM കാർഡ് ഉപയോഗിച്ചുള്ള പിൻ വലിക്കലുകളിൽ പണം ലഭിക്കാതെ വരുന്നവ, ടെക്‌നിക്കൽ കാരണങ്ങൾ കാരണം പൈസ ലഭിക്കാത്തവ, ATM ൽ പൈസ ഇല്ലാത്ത ഇടപാടുകൾക്ക് ഇനി മുതൽ സർവീസ് ചാർജുകൾ ഈടാക്കാൻ പാടുള്ളതല്ല.

നിലവിൽ പൈസ ലഭിക്കാത്തതും, ATM ൽ പൈസ ഇല്ലാത്തതും ടെക്‌നിക്കൽ കാരണങ്ങൾ കൊണ്ട് പൈസ ലഭിക്കാത്തതുമായ ഇടപാടുകൾ സൗജന്യ ഇടപാടുകളിൽ കൂട്ടുന്നുണ്ട്. ഇനി മുതൽ റിസർവ് ബാങ്കിന്റെ പുതിയ സ്റ്റേറ്റ്മെന്റ് പ്രകാരം മേൽപറഞ്ഞ വിധം ബാങ്കുകൾക്ക് സാധിക്കുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here