ചിരിക്കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹാപ്പി സർദാർ ഉടൻ തീയറ്ററുകളിലേക്ക്

0
28

കാളിദാസ് ജയറാം , ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ ബാലു വർഗീസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സർദാർ’. ദമ്പതികളായ സുധീപ്-ഗീതിക എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയം നർമത്തിൽ ചാലിച്ചു പറയുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. മെറിന്‍ ഫിലിപ്പ് , സിദ്ധി മഹാജൻകട്ടി( ആനന്ദം ഫെയിം ) എന്നിവരാണ് ചിത്രത്തിലെ നായികമാർ . വിവാഹത്തിന് മുൻപുള്ള ചടങ്ങുകളിലൂടെ കഥ പുരോഗമിക്കുന്നത് 5 വ്യത്യസ്ഥ സ്വഭാവമുള്ള പാട്ടുകളിലൂടെ ആണ് . ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ് ഒരു ഭാര്യയും ഭർത്താവും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയുന്നത്.
പ്രമുഖ സംവിധായകനായ ജോഷി മാത്യുവിന്റെ മകനാണ് സുദീപ് ജോഷി. അമൽ നീരദിന്റെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സുദീപിന്റെ ഭാര്യ ഗീതിക കേരള ട്രാവൽസ് ഉടമയാണ്. സംവിധായകനും നിർമാതാവുമായ ചന്ദ്രുവിന്റെ മകളാണ് ഗീതിക.

ജാവേദ് ജാഫ്‌റി , സിദ്ദിഖ്, സിനിൽ , സെബൂട്ടി ,പ്രവീണ , മാല പാർവതി , ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ബൈജു ,സിത്താര , അഖില , ചിപ്പി , വിജിലേഷ് ,ഷറഫുദ്ധീൻ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍.

അച്ചിച്ചാ മൂവിസും ദേശി ഫ്ലിക്സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്യുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here