ഇത്തിരി ആക്ഷനും, പ്രേമവും, പാട്ടും കൂടെ ഒത്തിരി തമാശയുമായി ഹാപ്പി സർദാർ ട്രൈലർ എത്തി

0
16

കാളിദാസ് നായകനാവുന്ന ഹാപ്പി സർദാറിന്റെ ട്രൈലർ എത്തി. മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു ദമ്പതികൾ സംവിധായകരായാ എത്തുന്നത്. നവാഗതരായ സുധീപും ഗീതികയും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പുതുമുഖമായ മെറിൽ ഫിലിപ്പാണ് നായികയായി എത്തുന്നത്. കാളിദാസ് ജയറാം സർദാർ ആയി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കാളിദാസിനെയും മെറിലിനെയും കൂടാതെ ബോളിവുഡ് താരം ജാവേദ് ജഫ്രി, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സൗബിൻ ഷാഹിർ, ഹരീഷ് കണാരഹ, സിദ്ദീഖ്, പ്രവീണ തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട് ഹാപ്പി സർദാറിൽ. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ സിനിമാറ്റൊഗ്രഫർ. ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഒരു കളർഫുൾ എന്റർടൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here