അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ ഭാഗത്തായി ന്യൂനമർദം അതി തീവ്രന്യൂനമർദമായി (Depression) മാറി !

0
50

അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം ഒരു തീവ്രന്യൂനമർദമായി മാറിയിരിക്കുന്നു. സിസ്റ്റത്തിനകത്തെ പരമാവധി കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60 വരെ) വരെയുള്ള സിസ്റ്റങ്ങളെയാണ് തീവ്രന്യൂനമർദം എന്ന ഗാനത്തിൽ പെടുത്തുന്നത്. 2019 ഒക്ടോബർ 30 ന് പുലർച്ചെ നിലവിൽ 6.5°N അക്ഷാംശത്തിലും 76.2°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീഎപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here