മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു യുവതാരമാണ് വിനീത് ശ്രീനിവാസൻ. ഗാനാലാപനം, സംഗീത സംവിധാനം, സംവിധാനം, എഴുത്ത്, നിർമ്മാണം തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിക്കാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് ആനന്ദം. ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് ഗണേഷ് രാജ് ആണ് ആനന്ദം സംവിധാനം ചെയ്തത്.
വിനീത് നിർമ്മിക്കുന്ന രണ്ടാം ചിത്രമായ ‘ഹെലൻ’ന്റെ ട്രെയ്ലർ എത്തി. കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രസിദ്ധി നേടിയ അന്ന ബെന്നയെ നായികയാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യർ ആണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫ് ആണ്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസ് ആണ്.