സഹായിക്കുവാൻ കഴിയുന്നവർ സഹകരിക്കണേ ; ഒരു കുരുന്ന് ജീവന് തുണയായെങ്കിലോ ? Must HELP and SHARE

0
16

.. നമ്മുടെ ഒരു 100 രൂപ അല്ലെങ്കിൽ ഒരു SHARE ഒരു കുരുന്ന് ജീവന് തുണയായെങ്കിലോ… Must HELP and SHARE …

കാസർകോട് , നിലേശ്വരം: ചോയ്യാംകോട് താമസിക്കുന്ന ബീനാ പ്രദിപ് ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവളായ ദിയ. നാല് വയസ്സ് മാത്രം പ്രായമുള്ള കളിച്ച് നടക്കേണ്ട ഈ മകൾ ആശുപത്രിയിലും വീട്ടിലുമായി വേദന കടിച്ചമർത്തി ജീവിതം തള്ളിനീക്കുകയാണ്. മലദ്വാരം ഇല്ലാതെയായിരുന്നു കുട്ടിയുടെ ജനനം. ജനിച്ച് അഞ്ചാമത്തെ ദിവസം ഓപ്പറേഷൻ ചെയ്ത് മലദ്വാരം ഉണ്ടാക്കിയെടുത്തെങ്കിലും വേദനയും മറ്റും കൊണ്ട് സാധാരണ രൂപത്തിൽ ഉപയോഗിക്കാൻ പറ്റാത്തത് കാരണം അടഞ്ഞ് പോയി മുന്ന് മാസത്തോളം വിസർജ്യം ശരീരത്തിൽ കെട്ടിക്കിടന്നു. വേദന കടിച്ചമർത്തി വിസർജ്യം ചെയ്യാൻ പറ്റാത്തതിനാൽ വയറ്റിൽ താൽക്കാലികമായി ദ്വാരം ഉണ്ടാക്കിയാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ഏത് സമയത്ത് വിസർജ്യം അറിയാതെ തന്നെ ശരീരത്തിൽ നിന്ന് പുറത്ത് വരുന്നത് കാരണം കളിച്ച് നടക്കേണ്ട ഈ കൊച്ച് മകൾ വീട്ടിൽ അമ്മയുടെ ചുറ്റ് വട്ടത്ത് ഒതുങ്ങി കഴിയുകയാണ്. ഹെർണ്ണിയും മറ്റസുഖങ്ങളും കാരണം ഭാര്യയും ആശുപത്രിയിലും വീട്ടിലുമായി കഴിയുമ്പോൾ ഈ പൊന്നാമന മകൾ അമ്മയ്ക്ക് വേണ്ടി എല്ലാം സഹിക്കയാണ്. കൂലിപ്പണിക്കാരനായ പ്രദീപിന്റെ വരുമാനം ഒന്നിനും തികയാതെ വരുമ്പോൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് വഴുതി വീണ് കൊണ്ടിരിക്കുന്ന ഈ മകളേയും അമ്മയെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ നമുക്കെല്ലാവർക്കും കൈകോർത്തു കൂടെ?

കുട്ടിയുടെ ഓപ്പറേഷനും മറ്റുമായി വലിയ തുക ആവശ്യമുണ്ടെന്ന് മനസ്സിലാക്കി കൈത്താങ്ങ് ചീമേനി കുട്ടിയുടെ അച്ഛൻ പ്രദീപിന്റെ പേരിൽ ചീമേനി SBI യിൽ Acc തുടങ്ങിയിട്ടുണ്ട്. സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു. pradeep KD, Acc No 37821671665 ,IFS Code SBINO014887, Contat No 9495346286, 9400891765,9947866509

LEAVE A REPLY

Please enter your comment!
Please enter your name here