ഇത് ആരും വായിക്കാതെ പോകരുത് ; ഇവർ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നിങ്ങളുടെ ഒറ്റ ഷെയർ മതി !

2
8625

സുഹൃത്തുക്കളെ എറണാകുളം ജില്ലയിൽ വാഴക്കാല എന്ന സ്ഥലത്ത് താമസിക്കുന്ന ബീന എന്ന സ്റ്റാഫ് നേഴ്സിന് വേണ്ടിയാണ് ഇതെഴുതുന്നത്

പ്രിയപ്പെട്ട സഹോദരങ്ങളേ… ക്ഷമയോടെ ഇതൊന്ന് വായിക്കുക. ഒന്ന് ഷെയർ ചെയ്യുകയും വേണം… ഇത് കാണുന്ന നഴ്സുമാർ ഒന്ന് പ്രത്യേകം ശ്രദ്ധിക്കുക. പോസ്റ്റ്‌ ഇടുന്ന തീയതി 27/08/2019.

ഈ ചിത്രത്തിലേക്ക് ഒരു 5 മിനിറ്റ് ശ്രദ്ധിക്കുക. നമ്മളെപ്പോലെ തന്നെ നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ഒരു നഴ്‌സ്‌ ആണ് ചിത്രത്തിൽ കാണുന്ന ബീന. കോഴിക്കോട് ജില്ലയിൽ ഒരു സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അവൾ. ഭർത്താവ് ഒരു ടാക്സി ഡ്രൈവർ ആണ്. രണ്ട് പെൺകുട്ടികൾ. അധികം സമ്പാദ്യം ഒന്നും ഇല്ലെങ്കിലും കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് അവർ സന്തുഷ്ടമായ ഒരു ജീവിതമാണ് നയിച്ചു വന്നത്. അതിനിടയിലേക്കാണ് ഇടിത്തീയായി ദുരന്തമെത്തിയത്.

അതിനെക്കുറിച്ച് വിശദമായി താഴെ പറയാം. ഞാൻ പറഞ്ഞുവന്നത് മറ്റൊന്നുമല്ല. ഇതിൽ ഭർത്താവും കുഞ്ഞുമൊത്ത് നിൽക്കുന്ന ബീനയെ ഒന്ന് നോക്കൂ. എന്ത് സന്തുഷ്ട കുടുംബം അല്ലേ? ഇനി ബീനയുടെ മറ്റു ചിത്രങ്ങളിലേക്ക് നോക്കൂ. വെറും ഒരു കൊല്ലം കൊണ്ട് ബീനയെ ക്യാൻസറിന്റെ അണുക്കൾ ഈ കോലത്തിൽ ആക്കിയിരിക്കുന്നു !! നമ്മുടെയെല്ലാം സന്തോഷങ്ങൾക്ക് എത്ര നിമിഷങ്ങളുടെ കാലാവധിയുണ്ട് എന്നത് തീരുമാനിക്കുന്നത് നമ്മൾ ആരുമല്ല. ആരെവേണമെങ്കിലും, എത്ര നല്ല നിലയിൽ ജീവിക്കുന്നവരെ വേണമെങ്കിലും മാസങ്ങൾ കൊണ്ട് പാപ്പരാക്കാനും അവസാനം കുടുംബത്തെ തീരാസങ്കടത്തിലാക്കാനും വിധിക്ക് അധികസമയം വേണ്ട എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബീനയും കുടുംബവും !!

ഏകദേശം ഒരു വർഷം മുൻപ് ബീനയ്ക്ക് Breast കാൻസർ ആണെന്ന് കണ്ടെത്തി. തുടർന്ന് ജോലിക്ക് പോകാതെ അതിനുള്ള ചികിത്സയിൽ ആയിരുന്നു. അതിനിടെ കുറച്ചു ദിവസങ്ങൾക്കു മുൻപ് തലചുറ്റിവീണു. തുടർന്ന് നടത്തിയ പരിശോധനകളിൽ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. നിലവിൽ എം ഐ ക്യാൻസർ സെന്റർ മംഗലാപുരം ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്. സുമനസ്സുകളായ കുറച്ചു കൂട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ മുന്നോട്ട് പോയത്. പക്ഷേ ഇപ്പോൾ അതൊന്നും തികയാതെ വന്നിരിക്കുന്നു. ഹോസ്പിറ്റലിൽ കാൻസർ ചികിത്സക്ക് അത്യാവശ്യം നല്ല പണച്ചിലവ് വരും എന്നത് ഞാൻ പറയേണ്ടല്ലോ.

ബീനയ്ക്ക് രണ്ട് പെണ്മക്കൾ ആണെന്ന് ഞാൻ പറഞ്ഞുവല്ലോ. അവർക്ക് ഇപ്പോൾ 8 വയസ്സും 3 വയസ്സും മാത്രമാണ് പ്രായം. ബീനയുടെ ചികിത്സയും ശുശ്രൂഷയും ആയി നടക്കുന്നതിനാൽ ടാക്സി ഡ്രൈവറായ ഭർത്താവിന് മാസങ്ങളായി ജോലിക്ക് പോകാനും കഴിയുന്നില്ല. സ്വന്തമായി വീടുപോലും ഇല്ല. എറണാകുളം കാക്കനാടിനടുത്ത് വാഴക്കാല എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ്. വാടക കൊടുക്കാനും വീട്ടുചിലവിനും ബീനയുടെ ചികിത്സക്ക് വേണ്ടി വരുന്ന ഭാരിച്ച തുക കണ്ടെത്താനും ഒരു മാർഗവുമില്ല.

അതുകൊണ്ട് പ്രിയ സഹോദരങ്ങളേ.. നിങ്ങൾ എല്ലാവരും ഒന്ന് മനസ്സറിഞ്ഞു സഹായിക്കണം. സഹായിച്ചേ പറ്റൂ. കാരണം അല്ലാതെ വേറെ മാർഗമില്ല. ബീന നമ്മുടെ സഹോദരിയാണ്. ബീനയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ നഴ്സുമാർ തന്നെ മനസറിഞ്ഞു സഹായിച്ചേ പറ്റൂ…

ആദ്യമായി ചെയ്യേണ്ടത് ഈ പോസ്റ്റ്‌ നിങ്ങൾ അംഗമായിട്ടുള്ള എല്ലാ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്യുക എന്നതാണ്. വിദേശത്തോ സർക്കാർ സർവീസിലോ ഒക്കെ ജോലി ചെയ്യുന്നവർ തങ്ങളുടെ ഹോസ്പിറ്റൽ വാട്സ്ആപ്പ് കൂട്ടായ്മകളിൽ ഇത് ഇടുക. മാക്സിമം ഇത് ഷെയർ ആകണം.

എല്ലാവരും വളരെ ഉദാരമായി ഒരു സംഭാവനയും നൽകുക. വിദേശത്തൊക്കെ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഒന്നോ രണ്ടോ പേർ മുൻകൈ എടുത്തു പൈസ സ്വരൂപിക്കുക. എന്നിട്ട് അക്കൗണ്ടിൽ ഇടുകയാണെങ്കിൽ എല്ലാവർക്കും ബാങ്കിൽ പോകേണ്ടി വരുന്ന അസൗകര്യം ഒഴിവാക്കാം. അതല്ലെങ്കിൽ ഓൺലൈൻ സൗകര്യം ഉപയോഗിക്കുന്ന സഹപ്രവർത്തകരെ കൊണ്ട് പണം അയപ്പിക്കുക. എന്നിട്ട് നിങ്ങൾ പണം അവർക്ക് നൽകുക.

ദാനം ആപത്തുകളെ തടയും എന്നാണ് എല്ലാവരുടെയും വിശ്വാസം. നമ്മൾ ചെയ്യുന്ന ഈ ദാനത്തിന്റെ മഹത്വം കൊണ്ട് നമ്മളെയും നമ്മുടെ പൊന്നോമന മക്കളെയും ജീവിത പങ്കാളിയെയും അച്ഛനമ്മമാരെയും സഹോദരങ്ങളെയും എല്ലാ വിധ ആപത്തുകളിൽനിന്നും സർവ്വശക്തനായ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. ഈ ഭൂമിയിൽ സന്മനസ്സുള്ള എല്ലാവർക്കും എന്നെന്നും സമാധാനം മാത്രം ഉണ്ടാകട്ടെ…

ഈ ചിത്രത്തിലേക്ക് അൽപനേരം നോക്കിയിരിക്കുക. എന്നിട്ട് എത്ര തുക കൊടുക്കണം എന്ന് തീരുമാനിക്കുക. അത് എത്ര ചെറിയ തുക ആണെങ്കിലും മടിക്കാതെ നൽകുക. വലിയ തുക നൽകാൻ കഴിയുന്നവർ അത് നൽകുക. 500 രൂപ വീതം 1000 പേർ നൽകിയാലും 5 ലക്ഷം രൂപയാകും എന്നോർക്കുക. വിദേശത്തോ സർക്കാർ സർവീസിലോ ഒക്കെ ജോലി ചെയ്യുന്നവർ തങ്ങൾക്കു പറ്റുന്നതുപോലെ അല്പം ഉയർന്ന തുകകൾ നൽകുക.

ഒരു കാരണവശാലും സഹായിക്കാതിരിക്കരുത്. പറ്റിയാൽ നാളെയോ മറ്റന്നാളോ തന്നെ പണം ഇടുക. ശമ്പളം കിട്ടിയിട്ടേ കയ്യിൽ പൈസ ഉണ്ടാകൂ എങ്കിൽ അങ്ങനെ ഇടുക. ഇത് വായിക്കുമ്പോൾ തോന്നുന്ന ആ സങ്കടം കുറച്ചുദിവസം കഴിഞ്ഞ് ഇതേപോലുള്ള മറ്റെന്തെങ്കിലും സംഭവം കേൾക്കുമ്പോൾ നമ്മൾ മറന്നുപോകും. അതുകൊണ്ട് എത്രയും വേഗം പണം അയക്കുക.

ഓർക്കുക. പാവങ്ങൾ ആണവർ. അതുകൊണ്ടാണ് അവർ നിങ്ങളുടെ മുന്നിൽ കൈനീട്ടുന്നത്. എന്തെങ്കിലും ഗതിയുണ്ടെങ്കിൽ ഒരാൾ മറ്റുള്ളവരുടെ ഔദാര്യത്തിനായി യാചിക്കില്ല എന്നത് മനസ്സിലാക്കുക. എങ്ങനെയെങ്കിലും ജീവിതം തിരിച്ചുപിടിക്കാൻ അവരെ സഹായിക്കുക. ഉപേക്ഷിക്കല്ലേ..

കൂടുതൽ അറിയേണ്ടവർക്ക് ബീനയുടെ ഭർത്താവിനെ വിളിക്കാം. അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും താഴെ കൊടുത്തിരിക്കുന്നു.

സഹായിക്കണം എന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു. സഹായിക്കാതിരിക്കരുത്. പതിവിലും വളരെ കൂടുതൽ സമയം എടുത്താണ് ഞാൻ ഈ പോസ്റ്റ്‌ എഴുതിയത്. കാരണം ഇടയ്ക്കിടെ കണ്ണ് നിറഞ്ഞൊഴുകി സ്ക്രീൻ വ്യക്തമല്ലാതെ വരുന്നു. അത്ര സങ്കടം ഉണ്ട്. പക്ഷേ ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല. അതുകൊണ്ട് പ്രിയപ്പെട്ടവർ കൂടി സഹായിച്ചേ പറ്റൂ….

BEENA MATHEW
ACCOUNT No: 034807020444190001
THE CATHOLIC SYRIAN BANK LTD
THRIKKAKKARA BRANCH, VALLATHOL.
IFSC – CSBK0000348
MOBILE – +919496498465 BINU (Husband)

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here