എത്ര പണം തരാം എന്ന് പറഞ്ഞാലും എത്ര നല്ല സിനിമ ആണെങ്കിലും സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യില്ല എന്നു രജിഷ വിജയൻ !

0
42

തുറന്നുപറച്ചിൽ നടത്തിയതിലൂടെ നിരവധി വിമർശനങ്ങൾ നേരിട്ട താരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ ഉണ്ട്. പ്രേക്ഷകരുടെ ഇഷ്ട നടി രജീഷ വിജയൻ ഇപ്പോൾ അത്തരത്തിൽ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. താൻ ഒരിക്കലും ചെയ്യില്ല എന്ന് തീരുമാനിച്ച ഒരു കഥാപാത്രത്തെ പറ്റിയാണ് രജീഷ തുറന്നു പറയുന്നത്.

രജിഷ വിജയൻ

ഒരു പ്രമുഖ ഓൺലൈൻ വീഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സിനിമയിൽ താരം ചെയ്യില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് സിനിമയിൽ ഐറ്റം ഡാൻസ് താൻ ഒരിക്കലും ചെയ്യില്ല എന്ന് രജിഷാ വിജയൻ പ്രതികരിച്ചു. ഒരു ചിത്രത്തിൽ ഐറ്റം ഡാൻസിന് നല്ല റോൾ ഉണ്ടെങ്കിൽ ആ ചിത്രം നിഷേധിക്കുമോ എന്ന അവതാരികയുടെ ചോദ്യത്തിന് ആ ചിത്രം താൻ ചിലപ്പോൾ ചെയ്തേക്കാം എന്നാൽ ഐറ്റംഡാൻസ് ചെയ്യില്ല എന്ന മറുപടിയാണ് താരം നൽകിയത്.

രജിഷ വിജയൻ

ഒരു ഐറ്റം ഡാൻസറുടെ കഥ പറയുന്ന ചിത്രം ആണെങ്കിൽ കൂടി അതിൽ ഐറ്റംഡാൻസ് ഉണ്ടാവണം എന്ന് നിർബന്ധമില്ല. അതിനാൽ താൻ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല എന്ന് ഉറപ്പിച്ച് പറയുകയാണ് താരം. അത്തരം കാര്യങ്ങൾ സിനിമയിൽ ചെയ്യാനുള്ള ആഗ്രഹം തനിക്കില്ലെന്നും താരം വെളിപ്പെടുത്തി. ജൂൺ, ഫൈനൽസ് എന്നീ ചിത്രങ്ങളിലെ അഭിനയ മികവുകൊണ്ട് താരമൂല്യമുള്ള നടിമാരുടെ ലിസ്റ്റിലേക്ക് എത്തപെട്ടിരിക്കുകയാണ് രജീഷ വിജയൻ. മധുരരാജ, ലൂസിഫർ, ആട് 2 എന്നീ ചിത്രങ്ങളിൽ വലിയ മുതൽമുടക്കിൽ ഐറ്റം ഡാൻസുകൾ ചിത്രീകരിച്ചിരുന്നു. സിനിമകൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ സിനിമയ്ക്കുള്ളിൽ ചെയ്യുന്ന ഒരു മസാല ചേരുകയാണ് ഐറ്റം ഡാൻസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here