ഇന്ദ്രൻസിന് മികച്ച നടനുള്ള സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര പുരസ്‌ക്കാരം !

0
88

തുടക്ക കാലത്ത് മലയാള സിനിമയിൽ കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ഒരു നടനാണ് ഇന്ദ്രൻസ്.എന്നാൽ കുറച്ച് കാലമായി അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നായകനായും സ്വഭാവ നടനായും ഇന്ദ്രൻസ് തന്റെ കരിയറിലെ ഏറ്റവും നല്ല സമയം ചിലവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഇന്ദ്രൻസേട്ടൻ ഭാര്യയ്‌ക്കൊപ്പം

ഇപ്പോഴിതാ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിനെ തേടി എത്തിയിരിക്കുകയാണ്. വെയിൽമരങ്ങൾ എന്ന ഡോക്ടർ ബിജു സംവിധാനം നിർവഹിച്ച ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹം പുരസ്കാരാർഹനായത്.മുൻപ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഔട്ട്സ്റ്റാൻഡിൽഗ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡും വെയിൽമരങ്ങൾക്ക് ലഭിച്ചിരുന്നു.ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഹിമാചലിലേക്ക് മാറിതാമസിക്കേണ്ടി വരുന്ന ഒരു മലയാളി ദളിത് കുടുംബത്തിന്റെ കഥയാണ് വെയിൽമരങ്ങൾ പറയുന്നത്.ഏകദേശം ഒന്നര വർഷത്തോളം സമയമെടുത്താണ് വെയിൽമരങ്ങൾ ചിത്രീകരിച്ചത്.അന്തരിച്ച പ്രശസ്ഥ ക്യാമറാമാൻ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here