ക്രിക്കറ്റിൽ നിന്നും സിനിമയിലേക്ക് ഇർഫാൻ പത്താൻ; അതും വിക്രം 58ലൂടെ

0
21

ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു പത്താൻ ബ്രോതേഴ്‌സ്. ഇർഫാൻ പത്താനും യൂസഫ് പത്താനും. അതിൽ തന്നെ ഇർഫാൻ പത്താൻ വളരെ ക്യൂട്ട് ലുക്കിങ് ആയിരുന്നു. വിരമിക്കുന്നതിന് മുൻപ് അദ്ദേഹത്തോട് പലരും സിനിമയിൽ അഭിനയിക്കുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരം വന്നിരിക്കുകയാണ്.


കഴിഞ്ഞ കൊല്ലം തമിഴിൽ ഇറങ്ങി സൂപ്പർഹിറ്റ് ആയ സിനിമയാണ് ഇമൈക്ക നൊടികൾ. നയൻതാരയെയും അഥർവയേയും പ്രധാന കഥാപാത്രങ്ങളാക്കി ഈ സിനിമ സംവിധാനം ചെയ്തത് അജയ് ജ്ഞാനമുത്തുവാണ്. അജയ് ജ്ഞാനമുത്തു അടുത്തതായി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഇർഫാൻ പത്താൻ അഭിനയം തുടങ്ങുന്നത്. ചിയാൻ വിക്രം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here