ദിലീപും അർജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയേൻസിന്റെ ടീസർ എത്തി

0
32

ജനപ്രിയനായകൻ ദിലീപും ആക്ഷൻ കിംഗ് അർജുനും ഒന്നിക്കുന്ന ജാക് ഡാനിയേൽസിന്റെ ടീസർ എത്ത്. ചിത്രത്തിൽ ഒരു കള്ളന്റെ വേഷത്തിൽ ദിലീപ് എത്തുമ്പോൾ പോലീസ് ആവുന്നത് അർജുൻ ആണ്. അഞ്ജു കുര്യൻ ആണ് നായിക. ഗാനങ്ങൾ ഷാൻ റഹ്മാനും ബിജിഎം ഗോപി സുന്ദറും ചിട്ടപ്പെടുത്തിയിരിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയിൻ ആണ്. ചിത്രം നവംബർ ഡിസംബർ മാസങ്ങളിൽ തീയറ്ററുകളിൽ എത്തും എന്നാണ് വാർത്തകൾ. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു കമൽ തമീൻസ് നിർമ്മിക്കുന്ന ജാക്ക് ഡാനിയേൽസ് ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here