വേശ്യ എന്ന് വിളിച്ചതിനെ തുടർന്ന് കെണിയിലായി നന്മമരം; ഫിറോസിനെതിരെ കേസുമായി ജസ്‌ല

0
218

സമൂഹ മാധ്യമങ്ങളിൽ സുഹൃത്ത് വലയങ്ങളെ ഏകോപിപ്പിച്ചു ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരാളാണ് ഫിറോസ് കുന്നുംപറമ്പിൽ. ഈയിടക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു എന്ന വാർത്ത വരെ വന്നിരുന്നു. എന്നാൽ കുറച്ച് നാളുകളായി ഒരുപാട് വിമർശനങ്ങൾ ആണ് അദ്ദേഹം നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ സാമൂഹിക സേവനത്തിനിടയിലൂടെ അദ്ദേഹം വ്യക്തിപരമായി ചില നേട്ടങ്ങൾ സ്വന്തമാക്കുന്നു എന്നാണ് ഉയർന്ന് വരുന്ന പരാതി.


ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലെ ആ നന്മ മരം പുലിവാല് പിടിച്ചിരിക്കുകയാണ്. ഫിറോസിനെതിരെ ജസ്‌ല എന്ന യുവതി ഫേസ്ബുക്കിലൂടെ ചില വിമർശനങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ച ഫിറോസ് സഭ്യതയുടെ അതിർവരമ്പുകൾ കടന്നു. വേശ്യയെന്നും മറ്റും ജസ്‌ലയെ വിളിച്ചുകൊണ്ടാണ് ഫിറോസ് പ്രതികരിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് ജസ്‌ല പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here