കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു; നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസ്

0
19

വ്യത്യസ്തമായ സ്ബ്ജക്ടുകൾ എടുക്കുന്നതിലും, വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നതിലും ഇപ്പോൾ മലയാളത്തിൽ മുൻ നിരയിലുള്ള താരമാണ് ജയസൂര്യ. ഞാൻ മേരിക്കുട്ടിയിലേയും ക്യാപ്റ്റനിലെയും പ്രകടനങ്ങൾക്ക് 2018ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയസൂര്യക്ക് നൽകുകയുണ്ടായി. ലില്ലി സംവിധാനം നിർവഹിച്ച പ്രശോഭ് വിജയന്റെ രണ്ടാം ചിത്രം അന്വേഷണം, മെട്രോമാൻ ഇ ശ്രീധരൻ്റെ ജീവിതകഥ, നടൻ സത്യന്റെ ജീവ ചരിത്രം, തൃശ്ശൂർ പൂരം തുടങ്ങിയ സിനിമകളാണ് ജയസൂര്യയുടേതായി വരാനുള്ളത്.


ഇപ്പോഴിതാ ജയസൂര്യയെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് സിനിമ അനൗൺസ് ചെയ്തിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. കടമറ്റത്ത് കത്തനാർ എന്ന സിനിമയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൽ കത്തനാർ ആയി എത്തുന്നത് ജയസൂര്യയാണ്. റോജിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ഈ ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിക്കുന്നത് വിജയ് ബാബുവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here