ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ജയസൂര്യ അവിടെത്തന്നെ ഉദ്യോഗസ്ഥനുമായി

0
64

ഏഴാം വയസ്സില്‍ അച്ഛനമ്മമാരെ നഷ്‌പ്പെട്ട് ചില്‍ഡ്രന്‍സ് ഹോമിലെത്തിയതായിരുന്നു തെങ്കാശി സ്വദേശി ജയസൂര്യ. വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്നാഴ്ചമുമ്പ് കോട്ടയം തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സിലറുടെ ഉദ്യോഗക്കസേരയില്‍ അദ്ദേഹമെത്തിയത് ജീവിതാനുഭവങ്ങളുടെ പരീക്ഷണകാലവും കടന്നാണ്. ഇരുപത്തിമൂന്നാം വയസ്സില്‍ ജോലി സ്വന്തമാക്കിയ ജയസൂര്യ ഇപ്പോള്‍ നിറമുള്ള ഭാവി സ്വപ്‌നം കാണുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് ഇവിടുത്തെ കുട്ടികളുടെ മാനസികാവസ്ഥ നന്നായി മനസ്സിലാകും. 18 വയസ്സുവരെയെ ഈ ആഹാരവും വസ്ത്രവും കിട്ടൂ. അതു കഴിഞ്ഞ് തനിയെ ജീവിക്കേണ്ടതുണ്ട്. നന്നായി പഠിച്ചാല്‍ മാത്രമേ രക്ഷപെടു സ്വന്തം ജീവിത പാഠം ജയസൂര്യ കൂട്ടികളോട് പറയും.

സാമൂഹിക സേവനത്തില്‍ പിഎച്ച്ഡി പരിശീലനത്തിനുള്ള കേന്ദ്ര സര്‍വകലാശാലയുടെ ദേശീയതല പ്രവേശനപരീക്ഷയില്‍ ജയസൂര്യയ്ക്ക് കിട്ടിയത് ഇരുപത്തിനാലാം റാങ്ക്. എന്നിട്ടും പഠിക്കാന്‍പോകാത്തതിന് ഒറ്റക്കാരണമേ ഒള്ളൂ.. കയ്യില്‍ പണമില്ല. 18 വയസ്സ് കഴിഞ്ഞാല്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് തുടര്‍പഠനം അസാധ്യമാകുവ്വുവെന്ന വിഷയം ഗവേഷണത്തിനായി തിരഞ്ഞെടുക്കാന്‍ കാരണവും സ്വന്തം ജീവിതാനുഭവമായിരുന്നു.

അച്ഛനും അമ്മയും തെങ്കാശിയിലായിരുന്നു താമസം. അവരുടെ പേര് ഓര്‍മ്മയില്ല.. താമസം ഒരു റെയില്‍വേ പാളത്തിനടുത്ത്. അല്‍പ്പം അകലെയായി താമസിച്ചിരുന്ന അമ്മൂമ്മ പ്രഭയ്‌ക്കൊപ്പമാണ് വളര്‍ന്നത്. എങ്ങനെയാണ് കൊല്ലത്ത് വന്നെതന്ന് അറിയില്ല. കളമശ്ശേരിയില്‍ പഠിക്കാന്‍ പോകുമ്പോഴാണ് ആദ്യമായി നല്ല ഷര്‍ട്ട് വാങ്ങുന്നത്. കൂട്ടുകാര്‍ നല്ല ഭക്ഷണം വാങ്ങിത്തരുന്നത്. അക്കാലത്താണ് കണ്ണൂര്‍കാരി പെണ്‍കുട്ടിയെ കൂട്ടായി കിട്ടുന്നതും ജയസൂര്യ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here