ഗായത്രി സുരേഷ് പാടി ജെസിൻ ജോർജ് സംഗീത സംവീധാനം നിർവഹിച്ച അടിപൊളി കിടിലൻ ഓണ പാട്ട് കേൾക്കാം

0
443

ഏഷ്യാനെറ്റ് എന്ന പ്രശസ്‌ത ചാനലിന് വേണ്ടി ജെസിൻ ജോർജ് കമ്പോസ് ചെയ്തു ഓർക്കസ്ട്രേഷൻ നിർവഹിച്ച ഓണപ്പാട്ട് പാടിയിരിക്കുന്നത് ഗായത്രി സുരേഷ് ആണ്. ഓണപാട്ടിൽ അഭിനയിച്ചിരിക്കുന്നത്. മറീന മൈക്കിൾ, ദുർഗ കൃഷ്ണ, മാനസ രാധാകൃഷ്ണൻ എന്നീ പ്രമുഖ സിനിമ നടിമാർ ആണ്. ജെസിൻ ജോർജ് എന്ന സംഗീത സംവീധായകൻ അദ്ദേഹത്തിന്റെ ചിത്രങ്ങളായ ബീവയർ ഓഫ് ഡോഗ്‌സ്, ആശ ബ്ലാക്ക്, ചാർമിനാർ, കൈതോല ചാത്തൻ, കാന്തരം, പോര് എന്നീ മലയാള ചിത്രങ്ങളിലെ പാട്ടുകളിലൂടെ പ്രസിദ്ധനാണ്. തമിഴ് ചിത്രമായ ലക്ഷ്മിയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ജെസിൻ.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ജെസിൻ ചെയ്ത ഓണപാട്ടാണ്. വളരെ മനോഹരമായ ചിത്രീകരണത്തിന് ഒത്ത അല്ലെങ്കിൽ അതിലും മികച്ച സംഗീതമാണ് അദ്ദേഹം ഈ വിഡിയോയിൽ നൽകിയിരിക്കുന്നത്. പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് ഡി ജെ സനാ ആണ്. ഈ പാട്ട് മിക്സിങ് നടത്തിയിരിക്കുന്നത് ബ്ലൂ നോയിസ് റെക്കോർഡ്‌സ് എന്ന സ്റ്റുഡിയോയിൽ ആണ്

ഏഷ്യാനെറ്റ് പുറത്തിറക്കിയ കിടിലൻ ഓണ പാട്ട് കേൾക്കാം.

മറ്റു സംഗീത വെബ്സൈറ്റുകളിൽ ഈ പാട്ട് കേൾക്കാനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യൂ

https://ampl.ink/dZmPn

LEAVE A REPLY

Please enter your comment!
Please enter your name here