റോട്ടൻ ടോമാറ്റോസിന്റെ ലിസ്റ്റിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും

0
34

അന്താരാഷ്ട്ര തലത്തിൽ പോലും ഒട്ടേറെ പ്രശംകൾ നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ജെല്ലിക്കെട്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ജെല്ലിക്കെട്ടിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

ഇപ്പോഴിതാ അന്താരാഷ്ട്ര തലത്തിൽ പ്രശസ്ഥമായ, പ്രേക്ഷകർ ഉറ്റുനോക്കുന്ന സിനിമ റിവ്യൂ & റേറ്റിംഗ് ലെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസ് ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച പത്ത് ചിത്രങ്ങളുടെ കൂട്ടത്തിൽ ജെല്ലിക്കെട്ടും എത്തിയിരിക്കുന്നു. ഹോറർ, സയൻസ് ഫിക്ഷൻ ഴോനർ സിനിമകളിൽ 86 ശതമാനം റേറ്റിംഗോടു കൂടിയാണ് ജല്ലിക്കെട്ട് ആദ്യ പത്തിൽ ഇടംപിടിച്ചത്. ‘സിംഫണി ഓഫ് കേയോസ്’ എന്നാണ് ജെല്ലിക്കെട്ടിനെ റോട്ടൻ ടൊമാറ്റോസ് വിശേഷിപ്പിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമ എന്ന പേരുള്ള മാഡ് മാക്സ് ഫ്യൂരി റോഡ്, ജോസ് പോലുള്ള സിനിമകളുടെ അവതരണ ശൈലിയുമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയോൺുടെ ജെല്ലിക്കെട്ടിനെ താരതമ്യം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here