ജോണി ആന്റണി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ

0
28

ആദ്യ ചിത്രമായ സിഐഡി മൂസയിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ജോണി ആന്റണി. സംവിധായകന് പുറമെ, ഇപ്പോൾ ഒരു നടൻ കൂടിയാണ് അദ്ദേഹം. 2016ൽ ഇറങ്ങിയ താപ്പാനയാണ് അദ്ദേഹം അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം.


ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെ പറ്റി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആയിരിക്കും നായകൻ എന്നാണ് അറിയാൻ കഴിയുന്നത്. ഈ ചിത്രം സംഭവിച്ചാൽ മോഹൻലാലും ജോണി ആന്റണിയും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ഇത്. തിരക്കഥ ഒരുക്കുന്നത് സച്ചി. 2020ൽ ചിത്രം തീയറ്ററുകളിൽ എത്തും. മോഹൻലാലിന്റെ അവസാനമിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ജോണി ആന്റണി അഭിനയിച്ചിട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here