ജോയ് മാത്യു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ നായകൻ; ചിത്രം നിർമ്മിക്കുന്നതും ദുൽഖർ തന്നെ

0
18

നടൻ, അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലക്ക് പ്രശസ്തനായ ഒരാളാണ് ജോയ് മാത്യു. കഴിഞ്ഞ വർഷം മമ്മൂട്ടി അഭിനയിച്ച അങ്കിൾ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ജോയ് മാത്യു ആയിരുന്നു. ഷട്ടർ ആണ് ജോയ് മാത്യു അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം. ഇപ്പോൾ വരുന്ന വാർത്ത അനുസരിച്ചാണെങ്കിൽ ജോയ് മാത്യു സംവിധാനം നിർവഹിക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകും. ദുൽഖർ തന്നെ ഈ ചിത്രം നിർമ്മിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.


ഇതിനോടകം മൂന്ന് ചിത്രം ദുൽഖർ പ്രൊഡ്യൂസ് ചെയ്തുകഴിഞ്ഞു. ആദ്യത്തേത് നവാഗതനായ ഷംസു സൈബ സംവിധാനം നിർവഹിക്കുന്ന മണിയറയിലെ അശോകൻ. രണ്ടാം ചിത്രം ദുൽഖർ നായകനാകുന്ന കുറുപ്പ്. മൂന്നാം ചിത്രം സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം നിർവഹിക്കുന്ന സുരേഷ് ഗോപിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here