കാപ്പാൻ സൂര്യയുടെ തിരിച്ചുവരവാകുമോ ? ! കാപ്പാൻ റിവ്യൂ വായിക്കാം

0
60

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിച്ച് കെ വി ആനന്ദ് സംവിധാനം നിർമ്മിച്ച ചിത്രമാണ് കാപ്പാൻ. എൻജികെ എന്ന സെൽവരാഘവൻ ചിത്രത്തിന് ശേഷം സൂര്യ നായകനാകുന്ന ചിത്രം കൂടിയാണ് കാപ്പാൻ. തുടർ പരാജയങ്ങൾക്ക് ശേഷം സൂര്യയുടെ കരിയറിനെ തന്നെ ബാധിക്കും എന്ന രീതിയിൽ വന്ന സിനിമയാണ് ഇത്.

ചിത്രത്തിലേക്ക് വരുമ്പോൾ കതിരവൻ എന്ന കൃഷിക്കാരൻ; പിന്നീട് പ്രേക്ഷകർക്ക് മനസിലാവുന്നു അദ്ദേഹം ഒരു കർഷകൻ മാത്രമല്ല, പ്രൈം മിനിസ്റ്ററുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലുള്ള ആളുകൂടിയാണെന്ന്. ചിത്രത്തിൽ കതിരവനെ അവതരിപ്പിച്ചിരിക്കുന്നത് സൂര്യയാണ്. ഒരുപാട് ഗെറ്റപ്പിൽ സൂര്യക്ക് കളം നിറഞ്ഞ് കളിക്കാനുള്ള സ്പേസ് ഉണ്ടായിരുന്നു കതിരവൻ എന്ന കഥാപാത്രത്തിന്.

അത് കെ വി ആനന്ദ് എന്ന സംവിധായകൻ പരമാവധി ഉപയോഗിക്കുകയും ചെയ്തു. പ്രധാനമന്ത്രി ചന്ദ്രകാന്ദ് വർമ്മയായി എത്തിയത് നമ്മുടെ സ്വന്തം ലാലേട്ടനാണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് വേറെ ലെവലായിരുന്നു. ചിലയിടങ്ങളിൽ അദ്ദേസത്തിന് തമിഴ് അത്ര നന്നായി വഴങ്ങുന്നുണ്ടായില്ല.

മറ്റ് അഭിനേതാക്കളായ ആര്യ, സയേഷ, ബൊമ്മൻ ഇറാനി തുടങ്ങിയവർ തങ്ങളുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്. ഹാരിസ് ജയരാജിന്റെ പാട്ടുകൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തല സംഗിതം മികച്ച് നിന്നു. മൊത്തത്തിൽ പറഞ്ഞാൽ ആക്ഷനും, പാട്ടും, റൊമാൻസും, അതിനെയൊക്കെ ഉൾക്കൊള്ളാൻ മറ്റുന്ന നല്ലൊരു കഥയുമുള്ള ഒരു പൈസ വസൂൽ എന്റവടൈനർ ആണ് കാപ്പാൻ.

റേറ്റിംഗ് 3/5

LEAVE A REPLY

Please enter your comment!
Please enter your name here