കാർത്തി നായകനാകുന്ന കൈതിയുടെ ട്രെയ്‌ലർ എത്തി; സംവിധാനം ലോകേഷ് കനഗരാജ്

0
5

മാനഗരം എന്ന ആദ്യ ചിത്രം മുതൽ ഒരുപാട് ഫാൻ ഫോള്ളോവിങ് ഉള്ള ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം രണ്ടാം ചിത്രം കാർത്തിയെ പോലൊരു സൂപ്പർ താരത്തെ വച്ച് അനൗൺസ് ചെയ്തപ്പോൾ മുതൽ സിനിമ സ്നേഹികൾ ഒക്കെ ഒരുപാട് പ്രതീക്ഷ ആ ചിത്രത്തിൽ വച്ചിരുന്നു. പ്രതീക്ഷകളെ എല്ലാം വീണ്ടും ഉയർത്തുന്ന രീതിയിൽ ഉള്ള ഒരു കിടിലൻ ഡാർക്ക്‌ ത്രില്ലർ മൂഡിലുള്ള ഒരു ടീസർ എത്തി. കൈതി എന്നാണ് ആ സിനിമയുടെ പേര്. പോലീസുകാർ ഇല്ലാത്ത ഒരു രാത്രിയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമായി എത്തുന്നത്.


ഇപ്പോഴിതാ പ്രതീക്ഷകളെ ഒക്കെ വീണ്ടും ഉന്നതങ്ങളിൽ എത്തിച്ചുകൊണ്ട് കൈതിയുടെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. കാർത്തിയുടെ ഒരു കംപ്ലീറ്റ് ഷോ ആണ് ട്രെയ്‌ലർ ഉടനീളം. ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമയാണ് കൈതി എന്നും ട്രെയ്‌ലറിൽ നിന്നും വ്യക്തമാണ്. ചിത്രം ദീപാവലിക്ക് തീയറ്ററുകളിൽ എത്തും. ഡ്രീം വാരിയർ ഫിലിംസിന്റെ ബാനറിൽ എസ്. ആർ പ്രഭു ആണ് കൈതി നിർമ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here