കല്യാണം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ, അദ്ദേഹം അനുഷ്‌കയെ വിവാഹം ചെയ്യില്ല: വെളിപ്പെടുത്തലുമായി കാജല്‍

0
3558

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. ബാഹുബലിക്ക് പുറമെ മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന ഈ ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ച് പ്രഭാസ് അടുത്തിടെയു0 രംഗത്തെത്തിയിരുന്നു.

അനുഷ്‌കയുമായി പ്രണയത്തിലല്ലെന്നും 11 വര്‍ഷം നീണ്ട സൗഹൃദമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നുമായിരുന്നു പ്രഭാസ് പറയുന്നത്. വിവാഹിതരാകാന്‍ താല്പര്യമുണ്ടെങ്കില്‍ അതൊരിക്കലും ഒളിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലെന്നും പ്രഭാസ് വ്യക്തമാക്കിയിരുന്നു. തങ്ങളില്‍ ഒരാള്‍ വിവാഹം കഴിച്ചാല്‍ മാത്രമേ ഈ ഗോസിപ്പുകള്‍ അവസാനിക്കൂ എന്ന് പറഞ്ഞ പ്രഭാസ് അടുത്ത തവണ അനുഷ്‌കയെ കാണുമ്‌ബോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

ഇതിന് മുന്‍പും വിവാഹ വാര്‍ത്തകള്‍ തള്ളി പ്രഭാസും അനുഷ്‌കയും രംഗത്തെത്തിയിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. പ്രഭാസ്-അനുഷ്‌ക പ്രണയ ഗോസിപ്പുകളെ കുറിച്ച് പ്രഭാസിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര താരവുമായ കാജല്‍ അഗര്‍വാള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് അവതാരിക പ്രഭാസ്-അനുഷ്‌ക വിവാഹത്തെക്കുറിച്ച് കാജലിനോട് ചോദിച്ചത്.

ബാഹുബലിക്ക് ശേഷം പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പ്രഭാസ്-അനുഷ്‌ക ജോഡി പ്രണയത്തിലല്ലെന്നും അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും കാജല്‍ പറയുന്നു. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും. – കാജല്‍ പറഞ്ഞു.

കൂടാതെ, തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here