വരന്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച ആള്‍; വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തികാജല്‍ അഗര്‍വാള്‍

0
45

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താര സുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. താരം ഉടന്‍ വിവാഹിതയാകുമെന്നു റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച്‌ കാജലിന്റെ തുറന്നു പറച്ചില്‍.

റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച്‌ താരം തുറന്നു പറഞ്ഞത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹിതയാകുമെന്നും പറഞ്ഞ കാജല്‍ എന്നാല്‍ ഭാവി വരനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും മാത്രമാണ് കാജല്‍ പറയുന്നത്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ് ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോര്‍ട്ടുകളും സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ട്.

കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യ- 2 വിന്റെ ചിത്രീകരണ തിരക്കിലാണ് കാജല്‍ ഇപ്പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here