കരിക്കിന് യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനം ഒന്ന് നോക്കിയാലോ

0
129

മലയാളികൾക്കിടയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒരു യൂട്യൂബ് ചാനൽ ആണ് കരിക്ക്. ഫിഫ വേൾഡ് കപ് സമയത്ത് ചെറിയ ചെറിയ തമാശ വീഡിയോസ് അപാലോഡ് ചെയ്ത് തുടങ്ങിയ ചാനൽ തേരാപാര എന്ന വെബ് സീരീസിലൂടെയാണ് കൂടുതൽ കാണികളെ നേടിയെടുത്തത്. പ്രധാന കഥാപാത്രങ്ങളായ ലോലനും, ജോർജും, ഷിബുവും ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ ചിരിച്ചർച്ചകൾക്കിടയിലുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ വളരെ നാച്ചുറൽ ആയി ഒട്ടും ഓവറാക്കാതെ അവതരിപ്പിക്കുക, അതും യാഥാർത്ഥ്യ ജീവിതത്തോട് അടുത്ത് നിൽക്കുന്നത്; അത് തന്നെയാണ് കരിക്കിന്റെ വിജയ രഹസ്യവും.

യൂട്യൂബിൽ ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ചാനൽ ആണ് കരിക്ക്. അവരുടെ എല്ലാ വീഡിയോകൾക്കും കൂടി ലഭിച്ചിരിക്കുന്ന ടോട്ടൽ വ്യൂസ് മുപ്പത് കോടിയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ മാസ വരുമാനം യൂട്യൂബിൽ നിന്ന് മാത്രം കരിക്ക് നേടുന്നുണ്ട്. മുപ്പത് ലക്ഷത്തിനകം സബ്സ്ക്രൈബേഴ്സുമായി കരിക്ക് തങ്ങളുടെ വിജയഗാഥ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here