ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കി കീര്‍ത്തി സുരേഷ്

0
33

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് സിനിമാ പ്രേക്ഷകരുടെ മനം കീഴടക്കിയത്. ആദ്യകാല നടി സാവിത്രിയുടെ ജീവിതം തുറന്ന് കാട്ടിയ ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ കീര്‍ത്തിയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തി.

പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമര്‍വേഷങ്ങള്‍ ഇതുവരെ കീര്‍ത്തി കൈകാര്യം ചെയ്തിട്ടില്ല. എന്നിരുന്നാലും കീര്‍ത്തിയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. അതിന്റെ കാരണം കീര്‍ത്തി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

‘ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വരില്ലേ എന്ന് ആദ്യ കാലങ്ങളില്‍ പലരും ചോദിച്ചിരുന്നു. പക്ഷേ, സിനിമയില്‍ എത്തുമ്‌ബോഴേ അമ്മ എങ്ങനെയാണോ അഭിനയിച്ചത് ആ രീതി പിന്തുടരാനാണ് ഞാന്‍ തീരുമാനിച്ചത്. അതാണ് എനിക്ക് കംഫര്‍ട്ടബിള്‍. ഇന്ന് ആ ചോദ്യം ഇല്ല. ഞാന്‍ ഗ്ലാമറസ്സാകില്ലെന്ന് മനസ്സിലാക്കിയ പോലെയാണ് എല്ലാവരും പെരുമാറാറുള്ളത്.’

‘സാമി 2 വന്നപ്പോള്‍ എനിക്ക് ആ ഭയം ഉണ്ടായിരുന്നു. സാധാരണ ഹരിസാറിന്റെ സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളുണ്ടാകുമല്ലോ. ഞാനതു ചോദിച്ചു തുടങ്ങിയപ്പോേഴ അദ്ദേഹം പറഞ്ഞു,’കീര്‍ത്തിയുടെ അടുത്തു വരുമ്‌ബോള്‍ അത്തരം കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്നുറപ്പല്ലേ.’ ആ ഉത്തരം കേട്ടപ്പോള്‍ സന്തോഷം തോന്നി. അതെന്റെ നേട്ടം തന്നെയാണ്. പിന്നെ, നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ.’ വനിതയുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here