അച്ഛനും അമ്മയ്ക്കും വിവാഹാശംസകള്‍ നേരുവാണെന്ന് നിങ്ങള്‍ക്ക് തോന്നാം, എന്നാല്‍ ഇത് അതിലും സ്‌പെഷ്യലാണ് : കീര്‍ത്തി സുരേഷ്

0
12

അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന് നടി കീര്‍ത്തി സുരേഷ്. മാതാപിതാക്കളായ മേനകാ സുരേഷിന്റെയും സുരേഷിന്റെയും വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. എന്നാല്‍ വിവാഹ വാര്‍ഷികത്തിനുള്ള ആശംസകള്‍ അല്ല കീര്‍ത്തി ഇരുവര്‍ക്കും നല്‍കിയത്.

എന്നാല്‍ മറ്റൊരു രഹസ്യം കൂടി താരം പങ്ക്‌വെച്ചിരിക്കുകയാണ്. ഇരുവരുടെയും ജന്മദിന ദിവസം തന്നെയാണ് അവരുടെ ജന്മദിനവും. പണ്ട് മുതലേ തന്റെ കൂട്ടുകാരോട് ഇക്കാര്യം പറയുന്നത് തനിക്ക് ഭയങ്കര ത്രില്ലാണ് എന്ന് പറഞ്ഞാണ് കീര്‍ത്തി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.

ഈ ചിത്രങ്ങള്‍ പങ്ക്‌വെക്കുന്നതോടുകൂടി നിങ്ങള്‍ വിചാരിക്കും ഞാന്‍ അവര്‍ക്ക് വിവാഹ വാര്‍ഷികാശംസകര്‍ നേരുകയാണെന്ന്്. എന്നാല്‍ എന്നെ വിശ്വസിക്കൂ. ഈ ദിവസം എനിക്ക് അതിലും പ്രീയപ്പെട്ട ദിവസമാണ് ഇന്ന്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ ഇക്കാര്യം എന്റെ കൂട്ടുക്കാരോട് പറയാന്‍ ഞാന്‍ ഭയങ്കര ത്രില്ലിലാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം മാത്രമല്ല ഇരുവരുടെയും ജന്മദിനം കൂടിയാണ് ഇന്ന്.

വളരെ നല്ലതല്ലെ അത്. ഇനിയും ഒരുപാട് നാളുകള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ സാധിക്കട്ടെ. പിറന്നാള്‍ ആശംസകള്‍ അച്ഛാ അമ്മ. ഇരുവരുടെയും ചിത്രങ്ങളും കീര്‍ത്തി പങ്ക്‌വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here