റോഡിന്റെ ദുരവസ്ഥയ്ക്ക് റോഡിൽ പൂക്കളമിട്ട് വ്യത്യസ്തമായി പ്രതിഷേധിച്ച യുവതി !

0
230

മഴക്കാലം വന്നതോടെ കേരളത്തിന്റെ റോഡുകളുടെ അവസ്ഥ ദയനീയമാണ്. പല അപകടങ്ങളും പല ദുരന്തങ്ങളും കേരള നിവാസികൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് റോഡുകളുടെ ഈ ശോചനീയ അവസ്ഥ മൂലം. പല തരത്തിലുള്ള പ്രതിഷേധങ്ങളും ആളുകളും രാഷ്ട്രീയ പാർട്ടികളും നടത്താറുണ്ട്. വഴിയിൽ വാഴ നട്ടും സിമന്റ് ചാക്ക് വെച്ചും ഒക്കെ.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത് വ്യത്യസ്തമായ ഒരു പ്രതിഷേധം ആണ്. ഒരു യുവതി റോഡിൽ പൂക്കളം ഇടുന്ന ഫോട്ടോസ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. റോഡിന്റെ ശോചനീയ അവസ്ഥ ബോധവൽക്കാരിക്കാനുള്ള ഒരു മാധ്യമമായി ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഈ യുവതി. ഈയിടെ റോഡുകളുടെ ശോചനീയ അവസ്ഥ മൂലം കോടതി സർക്കാരിനെതിരെ സ്വമേധയാ കേസ് എടുത്തിരുന്നു. എത്രയും പെട്ടെന്ന് റോഡുകൾ നന്നാക്കണം എന്നാണ് കോടതിയുടെ നിരീക്ഷണം.

റോഡിൽ പൂക്കളമിട്ട് പ്രതിഷേധിച്ച ആ യുവതിയുടെ ഫോട്ടോസ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here