കൂടത്തായി കൊലപാതക കേസ് സിനിമയാകുന്നു; നായകനായി മോഹൻലാൽ

0
20

കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വാർത്തയാണ് കൂടത്തായി കൊലപാതക കേസ്. ജോളി എന്ന യുവതി നിഷ്‌ക്രൂരമായി 6 പേരെ വധിച്ച സംഭവമാണ് കൂടത്തായി കൊലപാതക കേസ്. ആദ്യ ഭർത്താവിന്റെ അച്ഛൻ, അമ്മ, സ്വന്തം ഭർത്താവ്, ഭർത്താവിന്റെ അമ്മാവൻ, രണ്ടാം ഭർത്താവിന്റെ ഭാര്യയെയും മകളെയും ആണ് ജോളി സൈനേഡ് കൊടുത്ത് വധിച്ചത്.


ഇപ്പോൾ വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഒരുപാട് പേർ കൂടത്തായി കൊലപാതക കേസ് സിനിമയാക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അതിൽ ഏകദേശം ഉറപ്പായ ഒരു വാർത്ത ട്രെൻഡിങ് ആവുകയാണ്. കൂടത്തായി കൊലപാതക കേസ് സിനിമയാക്കാൻ ഒരുങ്ങുകയാണ് ആന്റണി പെരുമ്പാവൂർ. ആന്റണി പെരുമ്പാവൂർ ആണ് പ്രൊഡ്യൂസർ എങ്കിൽ നായകൻ ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. നമ്മുടെ സ്വന്തം മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകനെ അവതരിപ്പിക്കുന്നത്. മോഹൻലാലിന് വേണ്ടി മുൻപ് തയ്യാറാക്കിയ ഒരു കുറ്റാന്വേഷണ സിനിമക്ക് പകരമാണ് കൂടത്തായി കേസ് വിഷയമാവുന്നത്. സംവിധായകന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here