ഫഹദ് ഫാസിലും ദിലീഷ് പോത്തനും ജോജുവും ഒന്നിക്കുന്ന ‘തങ്കം’

0
11

മലയാളികൾക്ക് ഇടയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. ഒരു ഫാൻസ്‌ അസോസിയേഷൻ പോലും ഇല്ലാതെ ആദ്യ ദിനം ഫഹദ് ഫാസിൽ സിനിമകൾക്ക് തീയറ്ററുകളിൽ തിരക്ക് ഏറെയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ട്രാൻസ് ആണ് ഫഹദ് ഫാസിലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ട്രാൻസ്‍ ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയിട്ടാണ് തീയറ്ററുകളിൽ എത്തുന്നത്.


ഇപ്പോഴിതാ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മറ്റൊരു സിനിമ അനൗൺസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സഹീദ് അറാഫത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ശ്യം പുഷ്കരനാണ്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം ശ്യം പുഷ്കരനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് തങ്കം. ഫഹദ് ഫാസിലിനെ കൂടാതെ ജോജു ജോർജും ദിലീഷ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലും, ദിലീഷ് പോത്തനും, ശ്യാം പുഷ്കരനും, രാജൻ തോമസും ചേർന്നാണ് ‘തങ്കം’ നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here