ക്യൂനിലെ പിള്ളേർ വീണ്ടും ; മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചെറുചിത്രം കുമ്പാരിസ് | റിവ്യു

0
431

ആലപ്പുഴ പശ്ചാത്തലമാക്കി കഥ പറയുന്ന മികച്ച ഒരു ഒരു അനുഭവമാണ് കുമ്പാരിസ്. ആലപ്പുഴയിലെ കൂട്ടുകർക്കിടയിലെ ഒരു സ്ഥിരം വിളിയാണ് കുമ്പാരി. ആലപ്പുഴയുടെ പൾസ് അറിഞ്ഞു ആലപ്പുഴയിലെ പട്ടണ പ്രദേശങ്ങളിൽ ചിത്രീകരിച ഒരു ത്രില്ലർ ചിത്രമാണിത്. ജീവിതം എങ്ങനെ എങ്കിലും ഒരു കരയ്ക്ക് എത്തിക്കണം എന്ന ആഗ്രഹത്തിൽ നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ് കുമ്പാരിസ്.

ഒരു ബന്ധവുമില്ലാത്ത രണ്ടു ചെറുപ്പക്കാർ ഒരേ പ്രശ്‌നത്തിൽ പെടുന്നതും അതിൽ നിന്ന് അവർ കാരകയരുന്നതുമാണ് കഥാ പശ്ചാത്തലം. പ്രണയവും, കൂട്ടുകാരുടെ കൂട്ടുകെട്ടുകളും ചിത്രം അതിന്റേതായ പ്രധാന്യത്തിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിധത്തിലാണ് എടുത്തിട്ടുള്ളത്.

ക്യൂൻ സിനിമയിലെ അശ്വിൻ ജോസ്, എൽദോ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രകടനങ്ങൾ ആണ് ഇവർ കാഴ്ച്ച വെച്ചിരിക്കുന്നത്. ഹാസ്യതാരം രമേഷ്‌ പിഷാരടി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം മികച്ചു നിന്നു. പുതുമുഖ താരങ്ങൾ ആയിരുന്ന റൊണ, ആൻഡ്രിയ, ഷാനു ബുട്ടോ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നിവരെ കൂടാതെ വിജയകുമാർ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരാണ് മറ്റു താരങ്ങൾ. എല്ലാവരും തന്നെ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഒരുക്കിയിരിക്കുന്നത് സംവിധായകൻ കൂടിയായ സാഗർ ഹരി ആണ്. നവാഗത സംവിധായകന്റെ പോരായ്മകൾ ഒന്നും തന്നെ ഇല്ലാതെ ആലപ്പുഴയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സംവീധാനം നിർവഹിക്കാൻ സാഗർ ഹരിക്ക് ആയിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഈശ്വർ ആണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അശ്വിൻ കൃഷ്ണ ആണ്. സിബു സുകുമാരന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു.

ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാന്നറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. താര പ്രഭാവമോ വലിയ ബഡ്ജറ്റിന്റെ പിന്ബലമോ ഇല്ലാതെ മോശമല്ലാത്ത മികച്ച ചലച്ചിത്രാനുഭവമാണ് കുമ്പാരിസ്. ചലച്ചിത്ര ആസ്വാദകരെ നല്ലരീതിയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ഒരു അനുഭവമാണ് കുമ്പാരിസ്. ധൈര്യമായി ടിക്കറ്റ് എടുക്കാം.

കുംബരീസിന്റെ പ്രേക്ഷക പ്രതികരണം കാണാം

LEAVE A REPLY

Please enter your comment!
Please enter your name here