’25കാരനെപ്പോലെ തോന്നുന്നു’, ഇതിനായി കുറച്ചധികം കാത്തിരുന്നെന്ന് ചാക്കോച്ചന്‍; അപ്പയ്ക്ക് പിറന്നാള്‍ ആശംസിച്ച്‌ കുഞ്ഞ് ഇസ

0
166

കന്‍ പിറന്നതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍. ഹാപ്പി ബര്‍ത്ത്‌ഡേ മൈ അപ്പാ എന്നെഴുതിയ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. കുറച്ചധികം കാലം ഈ വാക്കുകള്‍ കേള്‍ക്കാനായി കാത്തിരുന്നു എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

പിറന്നാള്‍ ആശംസകള്‍ നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ആരാധകര്‍ക്ക് നന്ദിപറഞ്ഞ താരം 25കാരനെപ്പോലെ തോന്നുന്നു എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാള്‍.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.

ഏപ്രില്‍ 16 നാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. മലയാള സിനിമ ലോകവും ആരാധകരും ആവേശത്തോടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here