‘നിങ്ങളുടെ ഉള്ളിലെ ആ കുഞ്ഞിനെ ജ്വലിപ്പിച്ച്‌ കൊണ്ടേയിരിക്കൂ’; ശിശുദിനത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച്‌ താരം

0
14

ചാച്ചാജിയുടെ ഓര്‍മ്മ പുതുക്കി ഇന്ത്യയിലെ കുട്ടികള്‍ ഇന്ന് ശിശുദിനം ആഘോഷിക്കുമ്ബോള്‍ താരലോകത്ത് നിന്ന് ഒരല്‍പ്പം വലിയ കുട്ടിയുടെ ശിശുദിനാശംസ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. മറ്റാരുമല്ല, പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബനാണ് ആ വലിയ ചെറിയ കുട്ടി.

ശിശുദിനമായ ഇന്ന് താരം ഏറെ രസകരമായ ഒരു ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശിശുദിനാശംസ നേര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ കണ്ട് ആരാധകര്‍ ചെറുതായൊന്ന് അമ്ബരന്നു. പിന്നീട് ക്യാപ്ഷന്‍ വായിച്ചപ്പോഴാണ് കാര്യം മനസിലായത്.

തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രവും മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന സന്ദേശമാണ് താരം ആരാധകര്‍ക്കായി നല്‍കിയത്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ഓരോ വിശേഷവും ചാക്കോച്ചനും പ്രിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

….🎉Happieee Children’s Day🥳…Always kindle🔥the super brat in you !!!Stay pure💝stay childish🧸….Stay Happy 😃That’s the kiddo family with Priya,Izzu & Me🥳🥳🥳

Gepostet von Kunchacko Boban am Mittwoch, 13. November 2019

LEAVE A REPLY

Please enter your comment!
Please enter your name here