പന്നി ..ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ!മാസ് മറുപടി നല്കി ഖുശ്ബു

0
86

ലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഖുശ്ബു. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയ ഖുശ്ബുവിന് പോസ്റ്റിന് താഴെ അശ്ലീല കമ്ന്റിട്ടവന് താരം നല്‍കിയ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ദീപാവലി ആശംസകളുമായി രംഗത്ത് എത്തിയിരുന്നു നടി ഖുശ്ബു . മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് ഖുശ്ബു ദീപാവലി ആശംസിച്ചത .മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് നടി ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു.

കമന്റില്‍ ക്ഷുഭിതയായ ഖുശ്ബു അയാള്‍ക്കുള്ള ചുട്ട മറുപടി ട്വീറ്റിലൂടെ തന്നെ നല്‍കി. ട്വിറ്ററിലെ അശ്ലീല കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായി കൊണ്ടിരിക്കുകയാണ്.

‘പന്നി ..ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ എന്നാണ് ഖുശ്ബു പ്രതികരിച്ചത്. കുട്ടികളെ കുറിച്ച്‌ ഇങ്ങനെ സംസാരിക്കരുത് എന്ന് മുന്നറിയിപ്പുമായി രാധിക ശരത്കുമാറും എത്തി .

LEAVE A REPLY

Please enter your comment!
Please enter your name here