സുന്ദരിയായി കുട്ടി നായിക ! അനിഘ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

0
348

അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അനിഘ 2010 ൽ റിലീസ് ആയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഇപ്പോൾ അനിഘ മലയാളം തമിഴ് സിനിമകളിലെ പൊന്നും വിലയുള്ള താരമാണ്.

തമിഴ് ചിത്രമായ യെന്നൈ അറിന്താൽ എന്ന അജിത് കുമാർ ചിത്രത്തിലൂടെ ആണ് അനിഘ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അവസാനമായി തമിഴിൽ ചെയ്ത അനിഖയുടെ ചിത്രം മെഗാഹിറ്റ് ചാർട്ടിൽ ഇടം നേടിയ വിശ്വാസം ആയിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായിക, അജിത് കുമാർ ആണ് നായകൻ. ഇരുവരുടെയും മകൾ ആയി ആണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

ഇപ്പോൾ താരം പ്രേക്ഷക സ്രെദ്ധ നേടുന്നത് ഏറ്റവും പുതുതായി നടത്തിയ ഫോട്ടോഷൂട്ടിലൂടെ ആണ്. വളരെ ഗ്ലാമർ ലുക്കിൽ ആണ് താരം ഫോട്ടോഷോട്ട് നടത്തിയിരിക്കുന്നത്.

5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാതരത്തിന് താരത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറത്തെ മഞ്ചേരി ആണ് സ്വദേശം. 16 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഈ കൊച്ചു സുന്ദരി.

LEAVE A REPLY

Please enter your comment!
Please enter your name here