കൈവിട്ടുപോയി നഷ്ടം 40,000 കോടി ! സർക്കാരിനെ നായിക്കാനാകാതെ വലഞ്ഞു മോടി !

0
194

രാജ്യത്ത് സാമ്പത്തിക പ്രധിസന്ധി രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ടുകൾ കണക്കിലെടുത്തുകൈണ്ട് രാജ്യത്തെ സാമ്പത്തിക വിദഗ്ദർ പറയുന്നത്, ഈ വർഷത്തെ രാജ്യത്തിന്റെ വരുമാനത്തിൽ നാൽപ്പതിനായിരം കോടി രൂപ കുറവ് വരുമെന്നാണ്.നിലവിലെ സാമ്പത്തിക പ്രധിസന്ധി രാജ്യത്തിന്റെ GST വരുമാനത്തെ സാരമായി ബാധിക്കും എന്നാണ് ആശങ്കകൾ.

നാൽപ്പതിനായിരം കോടി രൂപ ഈ ഇനത്തിൽ കുറയും എന്നാണ് വിദഗ്ദർ പറയുന്നത്.വ്യവസായ മേഘലയിൽ പ്രധിസന്ധി കൂടുതൽ ബാധിച്ചതാണ് GST വരുമാനം കുറയാനുള്ള പ്രധാന കാരണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നടപ്പ് സാമ്പത്തിക വർഷത്തിലെ GST വരുമാനത്തിൽ 10 ശതമാനം വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ആദ്യത്തെ 5 മാസങ്ങളിൽ 6.5 ശതമാനം വളർച്ച മാത്രമേ നേടാൻ കഴിഞ്ഞുള്ളു.ഏപ്രിൽ മാസത്തിൽ മാത്രമാണ് GST മാർഗം ഒരു ലക്ഷം കോടി രൂപ നേടാൻ കേന്ദ്ര സർക്കാറിന് സാധിച്ചത്.

തുടർന്നുള്ള മാസങ്ങളിൽ അതിനു സാധിച്ചിട്ടില്ല.ഓരോ മാസം തോറും വരുമാനം കുറഞ്ഞുവരികയാണ്. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ വരുമാനത്തിൽ നാൽപ്പതിനായിരം കോടി രൂപ കുറവ് വരുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം രാജ്യത്ത് സാമ്പത്തിക പ്രധിസന്ധി ഇല്ലെന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും പറയുന്നത്.അതേ സമയം മാരുതിക്ക് പിന്നാലെ രാജ്യത്തെ തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടുകയാണെന്ന് അശോക് ലെയ്ലാന്റും പ്രഖ്യാപിച്ചു.ഇത് നിരവധി ജീവനക്കാരെയാണ് ബാധിക്കാനിരിക്കുന്നത്.ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ വിപണിയിലെ ട്രക്ക് വിൽപനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വിൽപനയിൽ അറുപത് ശതമാനം കുറവുണ്ടായി എന്നാണ് കമ്പനി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വാഡിജ്യ വാഹന മാർക്കറ്റിലെ തുടർച്ചയായ ഇടിവും പ്രധിസന്ധിയും തുടർന്നാണ് നടപടി എന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു.കമ്പനിയുടെ താൽപര്യം പരിഗണിക്കാൻ കൃത്യമായ നടപടി ആവശ്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.കടുത്ത സാമ്പത്തിക പ്രധിസന്ധിയെ തുടർന്ന് തങ്ങളുടെ പ്ലാന്റുകൾ രണ്ടു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here