ദിനേശനും ശോഭയും പൊളിച്ചടുക്കി, നയൻതാരയുടെ തിരിച്ചുവരവ് ലൗ ആക്ഷൻ ഡ്രാമ റിവ്യൂ

0
70

കഴിവു തെളിയിച്ച അച്ഛനും ചേട്ടനും, കുറേ നാളുകൾക്ക് ശേഷം നിവിൻ പോളി ചെയ്യുന്ന ഒരു ഏന്റർടൈനർ, അജു വർഗീസിന്റെയും സുഹൃത്തിന്റെയും ആദ്യ സംവിധാന സംരംഭം വേറെന്തു വേണം ലൗ ആക്ഷൻ ഡ്രാമക്ക് ടിക്കറ്റ് എടുക്കാൻ. അങ്ങനെ പ്രതീക്ഷയുടെ ഒരു കൂമ്പാരവുമായി പടത്തിനു കയറി.

ദിനേശൻ എന്ന യുവാവ് ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമ പ്രമേയമാക്കിയിരിക്കുന്നത്. ദിനേശന് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു, എന്നാൽ ചില കാരണങ്ങളാൽ ആ ബന്ധം തുടർന്ന് പോവുന്നില്ല. ആ കുട്ടിയുടെ കല്യാണത്തിനിടക്കാണ് ദിനേശൻ ശോഭയെ കാണുന്നതും, ചില കാരണങ്ങളാൽ ശോഭയോട് ഒരു അടുപ്പം തോന്നുന്നതും. ബാക്കി പറയുന്നില്ല, തീയറ്ററിൽ കണ്ടോളൂട്ടാ.

അരങ്ങിൽ ദിനേശനായി എത്തുന്നത് നിവിൻ പോളിയാണ്. സത്യത്തിൽ പടം ഫുൾ ദിനേശന്റേതാണ്. അജു വർഗീസിന്റെയും മല്ലിക സുകുമാരന്റെയും കൂടെയുള്ള നിവിന്റെ കോമ്പിനേഷൻ സീൻസ് നന്നായിരുന്നു. ചില സീനുകളിൽ സൗണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതും നന്നായി. പക്ഷെ അത് ഒരുപാട് റിപ്പീറ്റ് ചെയ്തതു പോലെ തോന്നി. ശോഭയായി എത്തിയത് നയൻതാരയാണ്. നയൻതാരക്ക് പടത്തിൽ താരതമ്യേന സ്പേസ് കുറഞ്ഞതു പോലെ തോന്നി. നയൻതാരയെ ‘ഡിമാന്റ്’ ചെയ്യോന്ന സിറ്റുവേഷൻ ഒന്നും ഉള്ളതായി തോന്നിയില്ല. മാത്രമല്ല നിവിനുമായിട്ടുള്ള ബോണ്ടിംഗും അത്ര സ്ട്രോങ്ങായി തോന്നിയില്ല. മറ്റു അഭിനേതാക്കളായ വിനീത് ശ്രീനിവാസൻ തുടങ്ങിയവരും തങ്ങളുടെ റോൾ ഭംഗിയാക്കി.

ചില തമാശകൾ ഒരുപാട് കണ്ടതു പോലെ തോന്നി. സെക്കന്റെ ഹാഫിലേക്ക് കടക്കുമ്പോൾ എന്തെഴുതണം എന്ന് ഡൗട്ടടിച്ച് നിൽക്കുന്ന എഴുത്തുകാരനെ അറിയാതെ ഓർമ്മ വരും. എന്നിരുന്നാലും നിവിന്റെ കൗണ്ടർ ടൈമിംഗിനു മുൻപിൽ അത് വലിയൊരു പോരായ്മയാകുന്നില്ല. ഓണക്കാലത്ത് അടിച്ചുപൊളിച്ച് ഫാമിലിയോടൊപ്പം കാണാവുന്ന ഒരു ‘സെലിബ്രേഷൻ’ സിനിമയാണ് ലൗ ആക്ഷൻ ഡ്രാമ.

LEAVE A REPLY

Please enter your comment!
Please enter your name here