മനോഹരമായ കലാസൃഷ്ടികൾ ചേർന്ന ഒരു ആർട്ട്‌ ഗാലറി പോലെയാണ് “ലൂക്ക”. വര, കല, പ്രണയം, മഴ, മരണം, പാട്ട് എല്ലാം ചേർന്നൊരു ക്യാൻവാസിൽ വന്നത് പോലെ..

0
76

മനോഹരമായ കലാസൃഷ്ടികൾ ചേർന്ന ഒരു ആർട്ട്‌ ഗാലറി പോലെയാണ് “ലൂക്ക”. വര, കല, പ്രണയം, മഴ, മരണം, പാട്ട് എല്ലാം ചേർന്നൊരു ക്യാൻവാസിൽ വന്നത് പോലെ..
നവാഗതനായ അരുൺ ബോസിന്റെ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “ലൂക്ക” തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്..
സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ലൂക്കയുടെയും ഗവേഷണ വിദ്യാർത്ഥിയായ നിഹാരികയുടെയും പ്രണയകഥ പറയുന്ന ചിത്രത്തിൽ ടോവിനോയും, അഹാന കൃഷ്ണകുമാറുമാണ് ലൂക്കയും നിഹാരികയും ആയി എത്തുന്നത്.
മൃദുൽ ജോർജ്, അരുൺ ബോസ് എന്നിവരുടേതാണ് തിരക്കഥ. സംഗീതം സൂരജ് എസ് കുറുപ്പ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിൻേറാ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിൽ വികസിക്കുന്ന ചിത്രം ഒരേ സമയം രണ്ട് പ്രണയകഥകൾ പറയുന്നുണ്ട്. ബിനാലെ സമയത്തു പരിചയപ്പെടുന്ന ലൂക്കയുടെയും നിഹാരികയുടെയും സൗഹൃദവും പ്രണയവും ജീവിതവും ഒരു ഫ്ലാഷ്ബാക്ക് ആയാണ് എത്തുന്നത്. ടോവിനോയും, അഹാനയും, ലൂക്കയെയും നിഹാരികയെയും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് ടോവിനോയും അഹാനയും ചിത്രത്തിൽ എത്തുന്നത്.
മഴ നൽകുന്ന രണ്ട് വികാരങ്ങൾ ആണ് സന്തോഷവും സങ്കടവും.. അതുകൊണ്ട് തന്നെ ലൂക്കയിൽ മഴക്കും സന്ദർഭോചിതമായ സ്ഥാനം ഉണ്ട്. ചിത്രത്തിൽ ആദ്യാവസാനം വരെ തുടരുന്ന മഴയും ലൂക്കയിൽ ഒരു പ്രധാന കഥാപാത്രമായി തോന്നും. ഓരോ സീനുകളും മഴയുടെ താളത്തിൽ ആണ് പ്രേക്ഷകന്റെ മനസിലേക്ക് പെയ്തിറങ്ങുന്നത്.
മനോഹരമായ ഫ്രെയിമുകളിൽ ഒരുക്കിയെടുത്ത “ലൂക്ക” മികച്ച ദൃശ്യ വിരുന്നാണ് നൽകുന്നത്. നിമിഷ് രവിയാണ് ക്യാമറ.

ഗൗരവമായ പല കാര്യങ്ങളും ലൂക്ക പറഞ്ഞു പോകുന്നുണ്ട്. അതിലൂടെ നിരവധി ചോദ്യങ്ങളും പ്രേക്ഷകന് നൽകുന്നുണ്ട് ചിത്രം. നിഹാരികക്കും ലൂക്കയ്ക്കും ഒപ്പം തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ അക്ബർ എന്നാ പൊലീസുകാരനായി എത്തുന്ന നിതിന്‍ ജോര്‍ജ് ആണ് ചിത്രത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ആര്ടിസ്റ്റ് ലൂക്ക ചെയ്ത അതിമനോഹരമായ ഒരു ആർട്ട് വർക്ക്‌ പോലെ തന്നെയാണ് “ലൂക്ക” എന്ന ചിത്രവും..

LEAVE A REPLY

Please enter your comment!
Please enter your name here